Latest News

ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസ്; അപ്പീലില്‍ ഹൈക്കോടതി വിധി പിന്നീട്

ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസ്; അപ്പീലില്‍ ഹൈക്കോടതി വിധി പിന്നീട്
X

തിരുവനന്തപുരം: ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ ക്രിമിനല്‍ കുറ്റം കണ്ടെത്തുക പ്രയാസമെന്ന് ഹൈക്കോടതി. തനിക്കെതിരായ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കുറ്റകൃത്യമെന്ന് പറയാനാകില്ലെന്നും എന്തുകൊണ്ട് സീനിയര്‍ അഭിഭാഷകനെ പ്രതിയാക്കിയില്ലെന്നും കോടതി ആരാഞ്ഞു. സാഹചര്യ തെളിവുകള്‍ മാത്രമല്ലേയുള്ളുവെന്ന് കോടതി ചോദിച്ചു.

എന്തുകൊണ്ട് സീനിയര്‍ അഭിഭാഷകന്‍ കേസില്‍ പ്രതിയായില്ല. ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജുവും പ്രതിയും തമ്മിലുള്ള പരിചയം എന്താണ് എന്നതില്‍ വ്യക്തതയില്ലന്നും കോടതി പറഞ്ഞു. അതേസമയം, ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആന്‍ണി രാജുവിന്റെ അപ്പീലില്‍ വാദം പൂര്‍ത്തിയായി. അപ്പീലില്‍ ഹൈക്കോടതി പിന്നീട് വിധി പറയും.

Next Story

RELATED STORIES

Share it