You Searched For "verdict"

ബാബരി വിധി: പോപുലര്‍ ഫ്രണ്ട് പുനപ്പരിശോധനാ ഹരജി നല്‍കി

10 Dec 2019 5:07 PM GMT
പരമോന്നത കോടതിയില്‍നിന്ന് ചരിത്രപരമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലുള്ള നീതി ലഭ്യമാവണമെന്നാണ് ഹരജിയിലെ ആവശ്യം. ബാബരി മസ്ജിദിനുനേരേ രണ്ടുതവണ വിധ്വംസകപ്രവര്‍ത്തനം നടത്തിയെന്ന് വിധിന്യായത്തില്‍ സുപ്രിംകോടതി അസന്നിഗ്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്.

മുന്‍ ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവോ ബലാല്‍സംഗക്കേസില്‍ വിചാരണ പൂര്‍ത്തിയായി; വിധി 16ന്

10 Dec 2019 1:41 PM GMT
കേസില്‍ സിബിഐയുടെ വാദം കേള്‍ക്കല്‍ തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. സാക്ഷിമൊഴികള്‍ അടച്ചിട്ട കോടതി മുറിയില്‍ രേഖപ്പെടുത്തുന്നത് ഡിസംബര്‍ രണ്ടിന് അവസാനിക്കുകയും ചെയ്തു. നേരത്തെ സുപ്രിംകോടതി വിധി പ്രകാരം ഡല്‍ഹിയിലേക്ക് മാറ്റിയ കേസിലാണ് ഇപ്പോള്‍ വിചാരണ പൂര്‍ത്തിയായത്.

ബാബരി വിധി: വഞ്ചനക്കും കയ്യൂക്കിനുമുള്ള കോടതി അംഗീകാരമാണെന്ന് അബഹ സോഷ്യല്‍ ഫോറം

9 Dec 2019 5:47 PM GMT
വസ്തുതകളുടെ മുകളില്‍ വിശ്യാസങ്ങള്‍ക്ക് പരിഗണന കൊടുത്തുകൊണ്ടുള്ള സുപ്രീം കോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നതാണ്. ഇസ്മായില്‍ മാസ്റ്റര്‍ പാണാവള്ളി പറഞ്ഞു.

ബാബരി വിധി: മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ മുന്‍കൈയില്‍ അഞ്ച് പുനപ്പരിശോധനാ ഹരജികള്‍

7 Dec 2019 5:30 AM GMT
മുസ്‌ലിംപക്ഷത്തെ കക്ഷികള്‍ക്കുവേണ്ടി അന്തിമവാദത്തില്‍ ഹാജരായ അഡ്വ.രാജീവ് ധവാന്റെയും അഡ്വ. സഫരിയാബ് ജീലാനിയുടെയും മേല്‍നോട്ടത്തിലാണ് നേരത്തെ കക്ഷികളായിരുന്ന മുഫ്തി ഹസ്ബുല്ലാഹ്, മൗലാന മഹ്ഫൂസുര്‍റഹ്മാന്‍, മിസ്ബാഹുദ്ദീന്‍, മുഹമ്മദ് ഉമര്‍, ഹാജി മഹ്ബൂബ് എന്നിവര്‍ ഹരജികള്‍ സമര്‍പ്പിച്ചത്.

ബാബരി വിധിക്കെതിരേ 48 സാമൂഹികപ്രവര്‍ത്തകര്‍ സുപ്രിംകോടതിയിലേക്ക്

6 Dec 2019 7:45 PM GMT
പ്രമുഖ സാമ്പത്തിക വിദഗ്ധനായ പ്രഭാത് പട്‌നായിക്, ആക്റ്റിവിസ്റ്റും മുന്‍ ഐഎഎസ് ഓഫിസറുമായ ഹര്‍ഷ് മന്ദര്‍, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്, എഴുത്തുകാരന്‍ ഫറാ നഖ് വി, സോഷ്യോളജിസ്റ്റ് നന്ദിനി സുന്ദര്‍, ആക്റ്റിവിസ്റ്റ് ശബ്‌നം ഹാഷ്മി, കവിയും ശാസ്ത്രജ്ഞനുമായ ഗൗഹര്‍ റാസ, എഴുത്തുകാരി നടാഷ ബദ്വാര്‍, ആക്റ്റിവിസ്റ്റ് ആകാര്‍ പാട്ടീല്‍, സാമ്പത്തിക വിദഗ്ധന്‍ ജയതി ഘോഷ്, ചരിത്രകാരി തനിക സര്‍ക്കാര്‍, ആംആദ്മി പാര്‍ട്ടി മുന്‍ അംഗവും റിട്ട. ഉദ്യോഗസ്ഥനുമായ മധു ഭദുരി തുടങ്ങിയവരാണ് സുപ്രിംകോടതി വിധിക്കെതിരേ കോടതിയെ സമീപിക്കുക.

ഒരു കോടതിവിധിയിലൂടെ മറക്കാവുന്നതോ ബാബരി?

6 Dec 2019 4:33 PM GMT
ബാബരിമസ്ജിദ് തകർത്തത് കുറ്റകൃത്യമെന്നു പറഞ്ഞ കോടതി പ്രതിഭാഗത്തിൽ പെട്ടവർക്ക് അവിടെ രാമക്ഷേത്രം നിർമിക്കാൻ അനുമതികൊടുക്കുമ്പോൾ സാമാന്യ ജനത എന്താണ് കരുതേണ്ടത്?

അവസാനശ്വാസം വരെ നീതിക്കുവേണ്ടി പോരാടും: മുസ്തഫ പാലേരി

6 Dec 2019 12:50 PM GMT
കൊയിലാണ്ടി: അവസാന ശ്വാസംവരെ നീതിക്കുവേണ്ടി പോരാടുമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി. അനീതി അവസാനിപ്പിക്കുക, ബാബരി മസ്ജിദ്...

ബാബരി മസ്ജിദ് വിധിക്കെതിരേ മാവോവാദികളുടെ ഭാരത്ബന്ദ്

5 Dec 2019 6:14 PM GMT
എട്ടാം തിയ്യതിയിലെ ഭാരത്ബന്ദിന്റെ മുന്നോടിയായി ഡിസംബര്‍ ആറിനും ഏഴിനും വിവിധ ഇടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കും.

ഭീകര നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ ഒരായിരം തെരുവുകൾ പ്രക്ഷുബ്ധമാവും: മൗലാനാ മുഫ്തി ഹനീഫ് അഹ്റാർ ഖാസിമി

5 Dec 2019 3:30 PM GMT
അക്രമകാരികളുടെ കൈയിൽ പള്ളി നൽകുന്ന വിചിത്രവിധിയാണ് കോടതി നടത്തിയത്. സുപ്രധാന തെളിവുകൾ ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി അക്രമികളെ തുറങ്കിലടയ്ക്കാൻ നടപടി എടുക്കുകയാണ് വേണ്ടത്. ബാബരി മസ്ജിദ് യഥാസ്ഥാനത്ത് നിർമിക്കാൻ ഭരണകൂടവും തയ്യാറാവണം.

ബാബരി വിധി, മസ്‌ജിദാണ് നീതി: പ്രതിഷേധ സംഗമം നാളെ തിരുവനന്തപുരത്ത്

4 Dec 2019 1:15 PM GMT
ഗാന്ധി പാർക്കിൽ വൈകീട്ട് 4.30ന് നടക്കുന്ന സംഗമത്തിൽ പ്രമുഖ പണ്ഡിതൻമാരും വിവിധ സംഘടനാ നേതാക്കളും പങ്കെടുക്കും.

മാവേലിക്കര ഇരട്ട കൊലപാതകം: പ്രതി സുധീഷിന് വധശിക്ഷ

4 Dec 2019 12:55 PM GMT
കൊലക്കു കാരണം ഭാര്യയോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിലെ പക.

ഐഎന്‍എക്‌സ് മീഡിയ കേസ്: പി ചിദംബരത്തിന്റെ ജാമ്യ ഹരജില്‍ സുപ്രിം കോടതി ഇന്നു വിധി പറയും

4 Dec 2019 3:27 AM GMT
കേസില്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ നവംബര്‍ 15ലെ വിധിയെ ചോദ്യം ചെയ്ത ചിദംബരം സമര്‍പ്പിച്ച അപ്പീലില്‍ ജസ്റ്റിസ് ആര്‍ ബാനുമതി അധ്യക്ഷനായ ബെഞ്ച് വിധി പറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു.

ബാബരി വിധി: പ്രതിഷേധ സംഗമം വിജയിപ്പിക്കണമെന്ന് അല്‍ ഹാദി അസോസിയേഷന്‍

3 Dec 2019 5:25 PM GMT
27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സുപ്രീം കോടതിയില്‍ നിന്നും വന്ന ബാബരി വിധി മതേതര ഇന്ത്യക്ക് തീരാ കളങ്കമാണ് ഉണ്ടാക്കിയത്.

ബാബരി വിധിയില്‍ സന്തോഷം; പുനപ്പരിശോധനാ ഹരജി നല്‍കുന്നത് ഇരട്ടത്താപ്പെന്ന് രവിശങ്കര്‍

2 Dec 2019 1:07 AM GMT
സുപ്രിം കോടതി വിധി എന്തായാലും അത് അംഗീകരിക്കുമെന്ന് മുമ്പ് പറഞ്ഞവര്‍ ഇപ്പോള്‍ നിലപാട് മാറ്റുകയാണ്

ബാബരി കേസ്: വിധിയെ അപലപിച്ച് സിഖ് സംഘടന എസ്ജിപിസി

1 Dec 2019 11:48 AM GMT
സിഖ് മതസ്ഥാപകന്‍ ഗുരു നാനാക്ക് രാമന്റെ ജന്‍മസ്ഥലമെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്ന അയോധ്യയില്‍ ദര്‍ശനത്തിനെത്തിയെന്ന പരാമര്‍ശമാണ് എസ്ജിപിസിയെ ചൊടിപ്പിച്ചത്. സുപ്രിംകോടതി വിധിയെ അപലപിക്കുന്ന പ്രമേയം എസ്ജിപിസി യോഗം അംഗീകരിച്ചു.

ബാബരി വിധി: പോപുലര്‍ ഫ്രണ്ട് ജസ്റ്റിസ് കോണ്‍ഫറന്‍സ് ഡിസംബര്‍ 13ന് കോഴിക്കോട്ട്

29 Nov 2019 6:17 PM GMT
ബാബരി വിഷയത്തില്‍ നിഷേധിക്കപ്പെട്ട നീതി പുനസ്ഥാപിക്കുന്നതുവരെ പോരാട്ടം തുടരും. ഈ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ദേശവ്യാപക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തീരുമാനം.

ബാബരി ചരിത്രവിധിയല്ല വിചിത്രവിധി: പ്രതിഷേധ കത്തയച്ച് എസ്ഡിപിഐ

29 Nov 2019 1:45 PM GMT
ജില്ലയിലെ മുഴുവൻ ബ്രാഞ്ചുകളിലും നടന്ന പ്രതിഷേധങ്ങൾക്ക് മണ്ഡലം, മേഖലാ കമ്മിറ്റികൾ നേതൃത്വം നൽകി.

കനകമല കേസ്: ഒന്നാം പ്രതിക്ക് 14 വര്‍ഷവും രണ്ടാം പ്രതിക്ക് 10 വര്‍ഷവും തടവും പിഴയും

27 Nov 2019 6:33 AM GMT
എട്ടു പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ആറുപേരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ആറാം പ്രതിയായിരുന്ന കോഴിക്കോട് കുറ്റ്യാടി സ്വദേശി എന്‍ കെ ജാസീമിനെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെവിട്ടിരുന്നു

ബാബരി വിധി: നീതി നിഷേധത്തിനെതിരേ കാംപസ് ഫ്രണ്ട് ഏകാംഗ നാടകം(വീഡിയോ)

19 Nov 2019 2:28 PM GMT
കാംപസ് ഫ്രണ്ട് യൂനിറ്റ് പ്രസിഡന്റ് സെബ ഷിറീന്‍ ആണ് നാടകം അവതരിപ്പിച്ചത്. കാംപസുകളില്‍ നടത്തുന്ന ജസ്റ്റിസ് മീറ്റിന്റെ ഭാഗമായാണ് നാടകം അവതരിപ്പിച്ചത്.

ശബരിമല: സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട അവ്യക്തതകള്‍ പരിഹരിക്കണമെന്ന് സിപിഐ

18 Nov 2019 2:25 PM GMT
സുപ്രീം കോടതി അടുത്തിടെ പുറപ്പെടുവിച്ച വിധികളെ ഭരണഘനടക്കു മുകളില്‍ വിശ്വാസത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കാന്‍ സാധ്യതയുള്ളതാണ്.

ബാബരി വിധി: നീതിക്ക് നിരക്കാത്തതും നിരാശാജനകവുമെന്ന് മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റി

18 Nov 2019 1:08 PM GMT
വിധിയെക്കുറിച്ച് ജനാധിപത്യപരമായി അഭിപ്രായപ്രകടനം നടത്താനും വിമര്‍ശിക്കാനുമുള്ള അവകാശങ്ങള്‍ പോലും അടിച്ചമര്‍ത്തി നിശ്ശബ്ദമാക്കുന്ന പോലിസ് നടപടികള്‍ അങ്ങേയറ്റം അപലപനീയമാണ്.

ബാബരി വിധിക്കെതിരേ പുനപ്പരിശോധനാ ഹരജി: മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് തീരുമാനം സ്വാഗതാര്‍ഹമെന്ന് പോപുലര്‍ ഫ്രണ്ട്

17 Nov 2019 5:41 PM GMT
പുനപ്പരിശോധനാ ഹരജി നല്‍കാനും അഞ്ചേക്കര്‍ ഭൂമി നിരസിക്കാനും തീരുമാനമെടുത്തതിലൂടെ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ഇന്ത്യന്‍ മുസ്‌ലിം സമുദായത്തിന്റെയും ഇന്ത്യന്‍ സമൂഹത്തിന്റെയും വികാരം പ്രതിഫലിപ്പിക്കുക മാത്രമല്ല, രാജ്യത്തോടുള്ള ചരിത്രപരമായ ഒരു കടമയാണ് നിര്‍വഹിച്ചിരിക്കുന്നത്.

ബാബരി വിധി: മുസ് ലിം വ്യക്തിനിയമ ബോര്‍ഡ് പുനപ്പരി ശോധനാ ഹരജി നല്‍കും

17 Nov 2019 11:44 AM GMT
ഓള്‍ ഇന്ത്യാ പേഴ്‌സനല്‍ ലോ ബോര്‍ഡ് യോഗത്തില്‍ മൗലാനാ റബി ഹസന്‍ നദ് വി, മൗലാനാ വലി റഹ് മാനി, ഖാലിദ് സെയ്ഫുല്ലാ റഷാദി, മൗലാനാ ഉംറയ്ന്‍, സഫരിയാബ് ജീലാനി, അസദുദ്ദീന്‍ ഉവൈസി എംപി, മൗലാനാ അര്‍ഷദ് മദനി, മഹ്മൂദ് മദനി, റിട്ട. സുപ്രിംകോടതി ജഡ്ജി ഖാദരി, സാദത്തുല്ല ഹുസയ്‌നി, എസ് ക്യു ആര്‍ ഇല്ല്യാസ്, അബ്ദുല്‍ വാഹിദ് സേഠ്(പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ), മുഹമ്മദ് ഷഫി(എസ് ഡിപി ഐ), സിറാജ് ഇബ്രാഹീം സേഠ്, ഇ ടി മുഹമ്മദ് ബഷീര്‍ എംപി(ഐയുഎംഎല്‍), പ്രഫ. ആലിക്കുട്ടി മുസ് ല്യാര്‍, ത്വയ്യിബ് ഹുദവി(സമസ്ത) തുടങ്ങിയവര്‍ പങ്കെടുത്തു.

ശബരിമല വിധി: സുപ്രീം കോടതിയെ സമീപിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

17 Nov 2019 9:58 AM GMT
വിധിയിലെ അവ്യക്തത നീക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രതികരണം.

ബാബരി വിധിയില്‍ പുനപരിശോധന ഹരജി; മുസ് ലിം പേഴ്‌സനല്‍ ബോര്‍ഡ് യോഗം ഇന്ന്

17 Nov 2019 4:05 AM GMT
സുപ്രിംകോടതി വിധി തൃപ്തികരമല്ലെന്നും അയോധ്യയില്‍ പള്ളി നിര്‍മാണത്തിന് ബദല്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നുമാണ് വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. വിധിപ്പകര്‍പ്പ് ഞാന്‍ വായിച്ചു. അതിനാലാണ് പുനപരിശോധനാ ഹരജി നല്‍കണമെന്നു പറയുന്നത്. പകരം സര്‍ക്കാര്‍ ഞങ്ങള്‍ക്ക് 500 ഏക്കര്‍ ഭൂമി നല്‍കിയാലും അത് സ്വീകരിക്കരുതെന്നാണ് എന്റെ അഭിപ്രായം. എന്നിരുന്നാലും ഇന്നത്തെ യോഗത്തിലാണ് അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ മസ്ജിദ് തിരിച്ചുതരണമെന്ന അസദുദ്ദീന്‍ ഉവൈസിയുടെ ആവശ്യത്തെയും സഫരിയാബ് ജീലാനി പിന്തുണച്ചു.

ശബരിമല യുവതീ പ്രവേശനം: നിലപാട് വ്യക്തമാക്കി സിപിഎം

16 Nov 2019 10:06 AM GMT
സ്‌ത്രീ-പുരുഷ സമത്വം എല്ലാ രംഗത്തുമുണ്ടാകണമെന്നതാണ്‌ പാർട്ടി നിലപാട്‌. എന്നാല്‍, അതത്‌ കാലത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കോടതിവിധികളുടെയും അടിസ്ഥാനത്തിലാണ്‌ സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത്‌.

ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ പരിധിയില്‍: ചരിത്രവിധി സ്വാഗതാര്‍ഹമെന്ന് എസ് ഡിപിഐ

16 Nov 2019 9:57 AM GMT
ബാബരി മസ്ജിദ് ഭൂമി ഉടമസ്ഥതാവകാശ തര്‍ക്കത്തില്‍ പുരാവസ്തു ഗവേഷണ വകുപ്പിന്റെ റിപോര്‍ട്ടുകളുടെ പ്രാമാണികത വിവരാവകാശ നിയമപ്രകാരം അറിയേണ്ടതുണ്ട്. കൂടാതെ ആ കേസില്‍ അഞ്ച് ജഡ്ജിമാര്‍ ഐക്യകണ്‌ഠ്യേനയാണോ ഒത്തുതീര്‍പ്പ് വിധി പ്രസ്താവിച്ചതെന്നതായിരിക്കണം ആദ്യമായി വിവരാവകാശ നിയമപ്രകാരം അറിയേണ്ടതെന്നും ഷറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

'എനിക്കെന്റെ മസ്ജിദ് തിരിച്ചുതരണം'; ബാബരി വിധിയില്‍ വീണ്ടും ഉവൈസി

16 Nov 2019 9:09 AM GMT
മിണ്ടാതിരിക്കുന്നവര്‍ക്കു വേണ്ടി സംസാരിക്കാന്‍ എനിക്കാവില്ല. മോദിയുടെ നിയന്ത്രണത്തിലുള്ള ഒരു ഓര്‍ക്കസ്ട്ര പാര്‍ട്ടിയില്‍ ഞാന്‍ ഉള്‍പ്പെടുന്നില്ല, എനിക്ക് നല്‍കിയ പാട്ട് പാടാന്‍ ഞാനില്ല. എന്നെ സംബന്ധിച്ചിടത്തോളം ഭരണഘടനയാണ് പരമോന്നതം. ഏതൊരു വിധിന്യായത്തോടും മാന്യമായി വിയോജിക്കാനുള്ള അവകാശം അത് നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ ഭരണഘടനയ്ക്ക് വിരുദ്ധമായ എന്തിനെയും ഞാന്‍ എതിര്‍ക്കുമെന്നും അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.

ബാബരി വിധി: മുസ്‌ലിം പ്രതികരണം അന്തസ്സാര്‍ന്നത്‌

16 Nov 2019 9:00 AM GMT
-മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കൂട്ടിയുടെ വിലയിരുത്തല്‍

ബാബരി വിധി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് തീരാകളങ്കം- അൽ ഹാദി അസോസിയേഷൻ

16 Nov 2019 4:47 AM GMT
പൊതുജനങ്ങളുടെ അവസാന ആശ്രയമായ കോടതികൾ പക്ഷം ചേരുന്നതും തെളിവുകളെയും വസ്തുതകളെയും അവഗണിച്ച് നിക്ഷിപ്ത താല്പര്യങ്ങൾക്കായി വിധി പറയുന്നതും ജനാധിപത്യ സംവിധാനത്തിന്റെ മരണമണിയെയാണ് സൂചിപ്പിക്കുന്നത്.

അയോധ്യ വിധി 'ഞങ്ങള്‍ക്ക് അനുകൂല'മായത് ബിജെപി കേന്ദ്രത്തിലുള്ളതിനാലെന്ന് ബിജെപി എംപി

15 Nov 2019 5:04 PM GMT
മന്‍സുഖ് വാസവ എംപി മാപ്പ് പറയണമെന്നും സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി

ബാബരി നീതി നിഷേധം: രാജ്യവ്യാപക പ്രതിഷേധവുമായി പോപുലര്‍ ഫ്രണ്ട്

15 Nov 2019 4:09 PM GMT
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസിലെ നീതിനിഷേധത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധവുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ബാബരി ഭൂമി കേസിലെ സുപ്രിംകോടതി വിധി...

ബാബരി മസ്ജിദ് കേസ്: സുപ്രിംകോടതി വിധിക്കെതിരേ തമിഴ്‌നാട്ടില്‍ 'ഫാഷിസ്റ്റ് വിരുദ്ധസഖ്യം' രൂപപ്പെടുന്നു

15 Nov 2019 5:44 AM GMT
തമിഴക വാസുരിമൈ കക്ഷി (ടിവികെ), വിടുതലൈ ചിരുതൈഗാള്‍ കക്ഷി (വിസികെ), മെയ് 17 മൂവ്‌മെന്റ് എന്നീ സംഘടനകള്‍ അടക്കമാണ് വിധിക്കെതിരേ കൈകോര്‍ക്കുന്നതായി ബുധനാഴ്ച പ്രഖ്യാപിച്ചത്. വിധിക്കെതിരായുള്ള പോരാട്ടത്തിന്റെ ആദ്യപടിയായി ഈമാസം 21ന് ചെന്നൈയില്‍ സഖ്യത്തിന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തും.
Share it
Top