ഇലന്തൂര്‍ ഇരട്ടനരബലിക്കേസ്: ലൈലയുടെ ജാമ്യഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്
BY NSH4 Jan 2023 3:47 AM GMT

X
NSH4 Jan 2023 3:47 AM GMT
കൊച്ചി: നാടിനെ നടുക്കിയ പത്തനംതിട്ട ഇലന്തൂര്‍ ഇരട്ടക്കൊലപാതകക്കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യഹരജിയില്‍ ഹൈക്കോടതി ബുധനാഴ്ച വിധി പറയും. നേരത്തെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ലൈലയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തില്ലെന്നാണ് ലൈലയുടെ വാദം.
സമൂഹത്തെ ഞെട്ടിച്ച കൊലപാതകങ്ങളാണ് ഇലന്തൂരിലേതെന്നും ലൈലയ്‌ക്കെതിരേ നിരവധി ശാസ്ത്രീയ തെളിവുകളുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ് എന്നിവരാണ് യഥാക്രമം കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഇക്കഴിഞ്ഞ സപ്തംബറിലും ജൂണിലുമായിരുന്നു തൃശൂരും എറണാകുളത്തും താമസമാക്കിയിരുന്ന റോസ്‌ലിയേയും പദ്മയേയും നരബലിയുടെ പേരില്‍ പ്രതികള്‍ കൊല ചെയ്തത്.
Next Story
RELATED STORIES
ഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMTകര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയായി; ഖാര്‍ഗെയുടെ...
25 March 2023 5:11 AM GMTചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMT