സിദ്ധിഖ് കാപ്പന്: സുപ്രിം കോടതി വിധി സ്വാഗതാര്‍ഹം- സിദ്ധിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി
പരമോന്നത നീതി പീഠം നിരപരാധിയായ ഒരു മാധ്യമ പ്രവര്‍ത്തകന്റെ വാദങ്ങള്‍ അംഗീകരിച്ചിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ നീതിക്കായി ഉയര്‍ത്തുന്ന ശബ്ദങ്ങള്‍ കോടതികള്‍ പരിഗണിക്കുന്നതിന്റെ സൂചനകൂടിയാണ് ഇത്.

കോഴിക്കോട്: നീണ്ട രണ്ടു വര്‍ഷത്തിന് ശേഷം മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് സുപ്രിം കോടതി ജാമ്യമനുവദിച്ചത് സ്വാഗതാര്‍ഹമാണെന്ന് സിദ്ധിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ എന്‍ പി ചെക്കുട്ടിയും ജനറല്‍ കണ്‍വീനര്‍ കെ പി ഒ റഹ്മത്തുല്ലയും പ്രസ്താവനയില്‍ പറഞ്ഞു.
പരമോന്നത നീതി പീഠം നിരപരാധിയായ ഒരു മാധ്യമ പ്രവര്‍ത്തകന്റെ വാദങ്ങള്‍ അംഗീകരിച്ചിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ നീതിക്കായി ഉയര്‍ത്തുന്ന ശബ്ദങ്ങള്‍ കോടതികള്‍ പരിഗണിക്കുന്നതിന്റെ സൂചനകൂടിയാണ് ഇത്. ഭരണകൂടങ്ങള്‍ ഉയര്‍ത്തിയ വിതണ്ഡ വാദങ്ങള്‍ നിരാകരിച്ച കോടതി പൗരാവകാശത്തിന്റെ ഔന്നത്യവും മഹത്വവും ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കാനുള്ള മനസും നിശ്ചയ ദാര്‍ഢ്യവും കോടതിക്കുണ്ടെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി കഴിഞ്ഞ രണ്ടു വര്‍ഷമായി സിദ്ദീഖ് കാപ്പന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്റെ മോചനത്തിനായി കഠിന യത്‌നത്തിലായിരുന്നു. സമിതിയോടൊപ്പം ഉറച്ച് നിന്ന കേരളീയ പൊതു സമൂഹത്തിനും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും നിയമവിദഗ്ദര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എല്ലാം നീതിയുടെ വിജയ ദിനത്തില്‍ നന്ദി പറയുന്നു.
RELATED STORIES
ഇറാഖില് വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില് 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില് പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന് ഗെയിംസ്; ഷൂട്ടിങ്ങില് സ്വര്ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്ഹം: വിമന് ...
26 Sep 2023 2:22 PM GMT