- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സുപ്രീംകോടതി വിധി അട്ടിമറിക്കുന്നു'; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍
പരമോന്നത നീതിപീഠത്തിന്റെ വിധി പ്രസ്താവങ്ങളെ തകിടം മറിക്കുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്നും ഇത്തരം നടപടികള്‍ ആശങ്കാജനകമെന്നും ബാവ പറഞ്ഞു.
കോട്ടയം: സഭാതര്‍ക്കത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. പരമോന്നത നീതിപീഠത്തിന്റെ വിധി പ്രസ്താവങ്ങളെ തകിടം മറിക്കുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്നും ഇത്തരം നടപടികള്‍ ആശങ്കാജനകമെന്നും ബാവ പറഞ്ഞു. ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തില്‍ പൊതുജനാഭിപ്രായം തേടി കോടതി വിധി നടപ്പാക്കണമെന്ന ആശയം നിരുത്തരവാദപരമാണ്. നിയമവാഴ്ച ഉറപ്പാക്കേണ്ട സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ ആപല്‍ക്കരമാണ്. സഭ എല്ലാക്കാലവും ഇത്തരം വെല്ലുവിളികളെ അഭിമുഖീകരിച്ചാണ് മുന്നേറിയത്. ഈ വെല്ലുവിളികളേയും സഭ പ്രാര്‍ത്ഥനാപൂര്‍വ്വം അതിജീവിക്കുമെന്നും ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ പറഞ്ഞു.
സഭയുടെ പൈതൃക സംരക്ഷണം ഉറപ്പാക്കുന്നതിന് ഭരണഘടനാ അനുസൃതുമായി സുപ്രിംകോടതി അനുവദിച്ച് നല്‍കിയിട്ടുള്ള വിധി പ്രസ്താവങ്ങളെ തകിടം മറിക്കുന്ന നിലയിലുള്ള കേരള സര്‍ക്കാരിന്റെ നടപടികളെ ആശങ്കയോടെയാണ് സഭ വീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.