You Searched For "government"

എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അനധ്യാപക തസ്തികകള്‍ക്ക് രണ്ട് മാസത്തിനകം സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ഹൈക്കോടതി

23 Jan 2020 5:15 AM GMT
മൂന്ന് മാസത്തിനകം അനുമതി നല്‍കണമെന്ന 2017 നവംബര്‍ 30ലെ സിംഗിള്‍ബെഞ്ച് ഉത്തരവ് രണ്ട് മാസത്തിനകം നടപ്പാക്കാനാണ് ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്. സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹരജി കോടതി തള്ളി

താമസിക്കാന്‍ വീടില്ല; യുപിയിൽ സ്വച്ഛ് ഭാരത് പദ്ധതിയിയിൽ നിര്‍മിച്ച ശൗചാലയം അടുക്കളയാക്കി കുടുംബം

18 Jan 2020 1:19 PM GMT
ശൗചാലയം അടുക്കളയായി ഉപയോഗിക്കുന്നത് തെറ്റാണെന്ന് ഞങ്ങള്‍ക്ക് അറിയാം. പക്ഷേ ഞങ്ങള്‍ വേറെ എന്താണ് ചെയ്യുകയെന്ന് മാല്‍തിയുടെ ഭര്‍ത്താവ് രാം പ്രകാശ് ചോദിക്കുന്നു.

യുപി സര്‍ക്കാര്‍ പരിപാടിയില്‍ ഖവാലി വിലക്കിയെന്ന് നര്‍ത്തകി മഞ്ജരി ചതുര്‍വേദി

17 Jan 2020 5:42 PM GMT
ലക്‌നോ: ഉത്തര്‍പ്രദേശില്‍ പ്രശസ്ത കഥക് നര്‍ത്തകി മഞ്ജരി ചതുര്‍വേദിയുടെ സൂഫി ഖവാലി അവതരണം തടസ്സപ്പെടുത്തിയെന്ന് ആരോപണം. യുപി സര്‍ക്കാര്‍ വ്യാഴാഴ്ച...

വീട്ടുജോലിക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്കും എക്‌സിറ്റ് പെര്‍മിറ്റില്ലാതെ രാജ്യം വിടാമെന്ന് ഖത്തര്‍ സര്‍ക്കാര്‍

16 Jan 2020 12:55 PM GMT
മന്ത്രാലയങ്ങള്‍ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എണ്ണവാതക കമ്പനികള്‍, സമുദ്രസംബന്ധമായ കമ്പനികള്‍, കാര്‍ഷിക കമ്പനികള്‍, മറ്റു എല്ലാ തരത്തിലുള്ള താല്‍ക്കാലിക തൊഴിലുകള്‍ എന്നിവയില്‍ ജോലിയെടുക്കുന്ന എല്ലാവിഭാഗം ജീവനക്കാര്‍ക്കും തൊഴില്‍ കരാറിന്റെ കാലപരിധിക്കുള്ളില്‍ താല്‍ക്കാലികമായോ സ്ഥിരമായോ എക്‌സിറ്റ് പെര്‍മിറ്റ് ഇല്ലാതെ ഖത്തര്‍ വിടാം.

സര്‍ക്കാരിന്റെ മദ്യനയം അപകടകരം: ദുരന്ത സാധ്യതകള്‍ തള്ളിക്കളയാനാവില്ല:ബിഷപ് ഡോ.യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്

16 Jan 2020 11:01 AM GMT
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതയ്രുമധികം ജനദ്രോഹകരമായ മദ്യനയം ഉണ്ടായിട്ടില്ല. നാട് നീളെ മദ്യ ഷാപ്പുകള്‍ തുറക്കുവാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുകയാണ്. മുന്‍ സര്‍ക്കാരിന്റെ ഭാഗീക മദ്യനിരോധനം ഇടതുസര്‍ക്കാര്‍ അട്ടിമറിച്ചു. അടച്ചുപൂട്ടിയ എല്ലാ ഷാപ്പുകളും ബിയര്‍,വൈന്‍ പാര്‍ലറുകളും ഇടതുസര്‍ക്കാര്‍ തുറന്നു. പബ്ബുകളും ബ്രൂവറികളും നൈറ്റ് ക്ലബ്ബുകളും ആരംഭിക്കുവാനുള്ള നീക്കം നടത്തുന്നു. എല്ലാ മാസവും ഒന്നാം തീയതി ഉണ്ടായിരുന്ന മദ്യവിലക്കുപോലും ഈ സര്‍ക്കാര്‍ എടുത്തുകളയാന്‍ ആലോചിക്കുന്നു

എന്‍ഐഎ നിയമത്തിനെതിരായ ഹരജി: ഛത്തീസ്ഗഢ് സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് പോപുലര്‍ ഫ്രണ്ട്

16 Jan 2020 4:09 AM GMT
ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതില്‍ നമ്മുടെ മുഖ്യധാരാ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാന പങ്ക് വഹിച്ചെന്ന വസ്തുത നിഷേധിക്കാനാവില്ല. മനുഷ്യാവകാശ സംഘടനകളുടെയും പൗരാവകാശ പ്രവര്‍ത്തകരുടെയും കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും 2008ല്‍ യുപിഎ സര്‍ക്കാരാണ് ആദ്യമായി നിയമം നടപ്പാക്കിയത്.

തദ്ദേശവാര്‍ഡ് ഓര്‍ഡിനന്‍സ്: ഗവര്‍ണറും സര്‍ക്കാരും വീണ്ടും നേര്‍ക്കുനേര്‍

16 Jan 2020 2:02 AM GMT
എല്‍ഡിഎഫിലെ പൊതുധാരണയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ഒരു വാര്‍ഡ് വീതം അധികം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

ഭരണഘടനാ മാറ്റം; റഷ്യന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും രാജിവച്ചു

15 Jan 2020 3:16 PM GMT
പ്രസിഡന്റ് പുടിന്‍ രാജി സ്വീകരിക്കുകയും പുതിയ സര്‍ക്കാര്‍ രൂപീകരണം വരെ കാവല്‍ സര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു

നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കാനാവില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍

15 Jan 2020 10:00 AM GMT
പ്രതി മുകേഷ്‌കുമാര്‍ സമര്‍പ്പിച്ചിരിക്കുന്ന ദയാഹരജിയില്‍ തീരുമാനമായ ശേഷം പുതിയ വാറണ്ട് പുറപ്പെടുവിക്കേണ്ടിവരുമെന്ന് സര്‍ക്കാരും പോലിസും ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

വോട്ടര്‍ പട്ടിക; 2015ലേത് അടിസ്ഥാനമാക്കിയെന്ന നിലപാടിന് സര്‍ക്കാര്‍ പിന്തുണ

14 Jan 2020 12:20 PM GMT
ഫെബ്രുവരി 28ന് പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക തയ്യാറാക്കും മുമ്പ് വീണ്ടും രണ്ട് തവണ കൂടി പേര് ചേര്‍ക്കാന്‍ അവസരം നല്‍കും.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരളം സുപ്രിംകോടതിയില്‍

14 Jan 2020 3:57 AM GMT
പൗരത്വ ഭേദഗതി നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും ഹരജിയില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാര്‍ മുന്നാക്ക പ്രീണനവും പിന്നാക്ക ദ്രോഹവും അവസാനിപ്പിക്കണം: മെക്ക

13 Jan 2020 11:16 AM GMT
സിഎഎ, എന്‍പിആര്‍, എന്‍ആര്‍സി എന്നിവയിലേക്ക് ശ്രദ്ധ തിരിച്ചുവിട്ട് മുന്നോക്ക സമുദായത്തെ പ്രീണിപ്പിച്ച് പിന്നോക്ക വിഭാഗങ്ങള്‍ക്ക് ദോഷകരമായി നിയമന ചട്ടങ്ങളിലും റൊട്ടേഷന്‍ സമ്പ്രദായത്തിലും ഭേദഗതി വരുത്തി മാനദണ്ഡങ്ങള്‍ നിശ്ചയിച്ചും ജനുവരി മൂന്നിന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരവകുപ്പ് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് എല്ലാ അര്‍ഥത്തിലും പിന്നാക്ക വിഭാഗദ്രോഹവും മുന്നോക്ക സമുദായ പ്രീണനവുമാണ്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച 10 ശതമാനം മുന്നോക്കക്കാര്‍ക്കുള്ള ഇഡബ്ല്യുഎസ് ക്വാട്ട സംസ്ഥാനത്തും പ്രാവര്‍ത്തികമാക്കുന്നതിന് നിശ്ചയിച്ച സ്വത്ത് പരിധിയും മാനദണ്ഡങ്ങളും വിവേചനപരവും മുന്നോക്ക പ്രീണനവുമാണ്

ആര്‍എസ്എസിന്റെ മനസ്സിലിരിപ്പ് നടപ്പാക്കിക്കൊടുക്കാനല്ല കേരള സര്‍ക്കാര്‍: മുഖ്യമന്ത്രി

12 Jan 2020 5:31 PM GMT
മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെയും കുഞ്ഞാലിമരയ്ക്കാറുടെയും പിന്‍മുറയ്ക്കാര്‍ ഈ രാജ്യത്ത് നിന്ന് ആട്ടിപ്പായിക്കേണ്ടവരാണെന്ന് പറഞ്ഞാല്‍ അല്ലെന്ന് പറയാന്‍ ഈനാടിന്റെ എല്ലാ ഭാഗവും തയ്യാറാവും. നമുക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. ഇവിടെ ജനിച്ചവരെല്ലാം ഇവിടെ തന്നെയുണ്ടാവും. ഒരുതരത്തിലുള്ള ആശങ്കയും ആര്‍ക്കും വേണ്ട. പ്രവാസികള്‍ക്കും ആശങ്കയൊന്നും വേണ്ട. അതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ട്. എല്ലാറ്റിനുമുപരി നമ്മുടെ ഐക്യമാണ് വലുത്.

പുസ്തക മേളയില്‍ സര്‍ക്കാര്‍ വിരുദ്ധ പുസ്തകം വിറ്റ മാധ്യമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

12 Jan 2020 4:54 PM GMT
സ്മാര്‍ട്ട് സിറ്റി അഴിമതി എന്ന പേരില്‍ രചിച്ച പുസ്തകം ചെന്നൈയിലെ പുസ്തക മേളയില്‍ ശ്രദ്ധ പിടിച്ച് പറ്റിയതിന് പിന്നാലയൊണ് അറസ്റ്റും മര്‍ദ്ദനവും.

പൗരത്വ ഭേദഗതി നിയമത്തക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണം: സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡ്

11 Jan 2020 11:14 AM GMT
ഭരണഘടനയുടെ അടിസ്ഥാന മൂല്യമായ മതേതരത്വം ഈ നിയമംമൂലം സംശയത്തിന്റെ ദൃഷ്ടിയില്‍ നില്‍ക്കാന്‍ ഇടവരരുത്. തിരിച്ചുപോകാന്‍ ഇടമില്ലാത്ത വിധം രാജ്യത്ത് നിലവിലുള്ള അഭയാര്‍ഥികളെ മത പരിഗണന കൂടാതെ സ്വീകരിക്കാനും പൗരത്വം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം. പുതുതായി പൗരത്വം നല്‍കുന്നവരെ പുനരധിവസിപ്പിക്കുമ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പൈതൃകത്തെ കൂടി സര്‍ക്കാര്‍ പരിഗണിക്കണം. അഭയാര്‍ഥികളില്‍ ചിലരെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയും പൗരത്വം നിഷേധിച്ച് സ്ഥിരമായി അഭയാര്‍ഥി ക്യാംപുകളില്‍ പാര്‍പ്പിക്കാനുമുള്ള നീക്കം പുനപരിശോധിക്കണം

സംവരണം: മാനദണ്ഡമായി സംസ്ഥാന സര്‍ക്കാര്‍ ഭൂപരിധി പുനര്‍നിര്‍ണ്ണയിച്ചത് അനീതിപരമെന്ന് സീറോ മലബാര്‍ സഭാ സിനഡ്

10 Jan 2020 2:44 PM GMT
കേരളത്തില്‍ ഏറ്റവും അവശത അനുഭവിക്കുന്ന വിഭാഗമാണ് സംവരണേതര ജനസമൂഹത്തിലെ വലിയ ശതമാനമായ കര്‍ഷകര്‍. കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവ് രൂക്ഷമായി തുടരുകയും കസ്തൂരിരംഗന്‍ റിപോര്‍ട്ട്, നിലം,തോട്ടം ഭൂമികളെ സംബന്ധിച്ച നിയമപ്രശ്‌നങ്ങള്‍ മൂലവും കൃഷിഭൂമിയുടെ ക്രയവിക്രയം പോലും സാധ്യമല്ലാതായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കേരളത്തിലെ കര്‍ഷക ജനത തികഞ്ഞ ദാരിദ്ര്യത്തിലും കടബാധ്യതകളിലും കഴിഞ്ഞുകൂടുകയാണ്

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: 22 പേര്‍ക്ക് ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് ഫ്‌ളാറ്റുടമകള്‍

10 Jan 2020 1:16 PM GMT
പ്രാഥമിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം ഫ്ളാറ്റുടമകള്‍ക്ക് നല്‍കാനായിരുന്നു സുപ്രിംകോടതി നിര്‍ദേശം. 266 പേരാണ് നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചത്.രണ്ടു ദിവസം മുമ്പ് അമ്പതിലേറെ പേര്‍ക്ക് നഷ്ടപരിഹാരം കിട്ടാനുണ്ടായിരുന്നെങ്കിലും മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് കുറച്ചു പേര്‍ക്ക് ധൃതിപിടിച്ച് നഷ്ടപരിഹാരം നല്‍കി.ഫ്ളാറ്റുകള്‍ പൊളിക്കുംമുമ്പ് പ്രാഥമിക നഷ്ടപരിഹാരം എല്ലാവര്‍ക്കും നല്‍കണം അല്ലാത്ത പക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിംകോടതിയെ സമീപിക്കും.ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കും മുമ്പ് സുപ്രിംകോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോ കോടതി നിയോഗിച്ച ഉന്നത സമിതിക്കോ കഴിഞ്ഞിട്ടില്ലെന്ന് ഫ്ളാറ്റുടമകള്‍ കുറ്റപ്പെടുത്തി

സിഎഎയ്‌ക്കെതിരേ ദേശീയ മാധ്യമങ്ങളില്‍ കേരള സര്‍ക്കാരിന്റെ പരസ്യം; വിമര്‍ശനവുമായി ഗവര്‍ണര്‍

10 Jan 2020 12:52 PM GMT
നിയമം ഒരുവിധത്തിലും കേരളത്തെ ബാധിക്കാത്തതാണെന്നിരിക്കെ ജനങ്ങളുടെ പണം രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ല. പണം ചെലവഴിക്കേണ്ടത് പൊതു ആവശ്യങ്ങള്‍ക്കായിരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഈയാംപാറ്റകളെ സൃഷ്ടിക്കുന്നു : കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷന്‍

10 Jan 2020 4:01 AM GMT
ബദല്‍ സംവിധാനം ഒരുക്കാതെയും, നിര്‍ദ്ദേശിക്കാതെയും ജനുവരി ഒന്നുമുതല്‍ ഏകപക്ഷിയമായിട്ടാണ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചതെന്നും അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ഉള്‍പ്പെടെയുളള മുതിര്‍ന്ന രാഷ്ട്രീയക്കാരുടെ മക്കള്‍ ഇരത സംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളിലും ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുകയും വലിയ വിജയങ്ങള്‍ നേടുകയും ചെയ്യുന്നു. കേരളത്തില്‍ മുതല്‍ മുടക്കാന്‍ അവരാരും തയ്യാറാകുന്നില്ല. തദ്ദേശീയരായ ചെറുകിട നിക്ഷേപകരുടെ നിക്ഷേപങ്ങള്‍ക്കും, സംരംഭങ്ങള്‍ക്കും പ്രതിസന്ധികള്‍ മാത്രം സമ്മാനിക്കുന്ന സര്‍ക്കാരും ബ്യൂറോക്രാറ്റ്സുമാണ് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിച്ച് പുതിയ ഈയാംപാറ്റകളെ സൃഷ്ടിക്കുന്നത്

പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ പ്രത്യാഘാതം നേരിടേണ്ടിവരും; മുന്നറിയിപ്പുമായി കേന്ദ്രം

7 Jan 2020 2:00 PM GMT
പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ ശമ്പളവും അലവന്‍സും പിടിച്ചുവയ്ക്കുന്നതുള്‍പ്പടെ മറ്റ് അച്ചടക്കനടപടികള്‍ അടക്കമുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

പ്രളയസഹായ നിഷേധം മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കല്‍: പി അബ്ദുല്‍ മജീദ് ഫൈസി

7 Jan 2020 11:50 AM GMT
ഏഴ് സംസ്ഥാനങ്ങള്‍ക്ക് 5,908 കോടി രൂപ അനുവദിച്ച ബിജെപി സര്‍ക്കാര്‍ കേരളം ആവശ്യപ്പെട്ട 2,109 കോടിയില്‍ ഒരുരൂപ പോലും അനുവദിക്കാത്തത് സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ദുരൂഹതകള്‍ നിറഞ്ഞ കുടുംബ സര്‍വ്വേ നിര്‍ത്തിവെച്ചില്ലെങ്കില്‍ ജനകീയമായി തടയുമെന്ന് എസ്ഡിപിഐ

6 Jan 2020 3:28 PM GMT
കുടുംബ സര്‍വ്വേകളില്‍ മുന്‍കാലങ്ങളില്‍ ഇല്ലാതിരുന്ന ജാതി-മത വിഭാഗങ്ങളുടെ വിശദമായ വിവരശേഖരണമാണ് ഇപ്പോള്‍ നടത്തുന്നത്.പൗരത്വ വിഷയത്തില്‍ ജനങ്ങളില്‍ കടുത്ത ആശങ്ക നിലനില്‍ക്കെ കേരള സര്‍ക്കാറിന്റെ സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ ഇത്തരമൊരു സര്‍വ്വേ നടക്കുന്നത് ജനങ്ങളില്‍ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്.ഈ വര്‍ഷമാദ്യം നടക്കുന്ന ജനസംഖ്യാ കണക്കെടുപ്പ് പോലും എന്‍ആര്‍സിയുടെ തുടക്കമാണെന്ന വിമര്‍ശനം നിലനില്‍ക്കുമ്പോഴാണ് കേരള സര്‍ക്കാറിന്റെ ഇത്തരത്തിലുള്ള വഴിവിട്ട നീക്കം.സര്‍വ്വേ സംബന്ധിച്ച് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ കെ ഷൈലജയുടെ പ്രസ്താവന അവാസ്ഥവമാണ് .കേന്ദ്ര സര്‍ക്കാറിന്റെ പോഷന്‍ അഭിയാന്‍ പദ്ധതിയുടെ സര്‍വ്വേയില്‍ വീടിന്റെ ലൊക്കേഷന്‍ ഉള്‍പ്പെടെ പകര്‍ത്തിയെടുക്കുന്നുണ്ട്

ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കാനാവാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമാണ് പൗരന്‍മാരോട് തെളിവ് ചോദിക്കുന്നത്: യെച്ചൂരി

2 Jan 2020 12:21 PM GMT
വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ച ആരോപണം നേരിടുന്ന പ്രധാനമന്ത്രിയെയും ബിജെപി മന്ത്രിമാരെയും പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

പ്‌ളാസ്റ്റിക് നിരോധനം ഏകപക്ഷീയമെന്ന് കേരള പ്‌ളാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ : ഒമ്പതിന് പ്രതിഷേധ സത്യാഗ്രഹം

2 Jan 2020 12:12 PM GMT
പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ ഭാഗമായി മുന്നൊരുക്കം നടത്തിയെന്ന സര്‍ക്കാര്‍ വാദം തെറ്റാണ്. നിരോധനം നടപ്പാക്കേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. വര്‍ഷങ്ങളായി പ്‌ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായികളുമായും ചര്‍ച്ച നടത്തിയില്ല. പകരം ഏകപക്ഷീയമായി നിരോധനം അടിച്ചേല്‍പ്പിക്കുകയാണ്. ചില ഉദ്യോഗസ്ഥരുടെ താല്‍പര്യങ്ങളാണ് വേണ്ടത്ര സമയം അനുവദിക്കാതെ നിരോധനം പെട്ടന്ന് നടപ്പാക്കാന്‍ വഴിതെളിച്ചത്

മൃതദേഹം സംസ്‌കരിക്കല്‍: സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന്

1 Jan 2020 10:28 AM GMT
ഓര്‍ഡിനന്‍സ് അനുസരിച്ച് ഇടവകയിലെ ഏതംഗം മരിച്ചാലും കുടുംബാംഗങ്ങള്‍ക്ക് ആ ഇടവകയുടെ പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യാന്‍ അവകാശം ലഭിക്കും.

എല്ലാവര്‍ക്കും റേഷന്‍കാര്‍ഡ്, വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി; പുതുവര്‍ഷത്തില്‍ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍

1 Jan 2020 10:06 AM GMT
2020 കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ മുന്നേറ്റമുണ്ടാക്കുന്ന വര്‍ഷമാക്കി മാറ്റാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അയോധ്യയില്‍ പള്ളി പണിയാന്‍ അഞ്ച് സ്ഥലങ്ങള്‍ കണ്ടെത്തി യുപി സര്‍ക്കാര്‍

31 Dec 2019 10:13 AM GMT
മിര്‍സാപുര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദാപുര്‍ എന്നിവിടങ്ങളിലായി അഞ്ചു സ്ഥലങ്ങളാണ് പള്ളി നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് സുന്നി വഖഫ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിട്ടില്ല.

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

31 Dec 2019 6:57 AM GMT
നേരത്തെ ഡിസംബര്‍ 31 വരെയായിരുന്നു പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതിയായി അറിയിച്ചിരുന്നത്.

സര്‍ക്കാര്‍ ഓഫിസുകളില്‍ പാദരക്ഷകള്‍ പുറത്ത് വെക്കുക എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നത് മലപ്പുറത്ത് വീണ്ടും തുടങ്ങി

30 Dec 2019 12:41 PM GMT
പാദരക്ഷകള്‍ പുറത്ത് വെക്കുന്നതിനെതിരേ 2014ല്‍ അരീക്കോട് സ്വദേശി കൃഷ്ണന്‍ എരഞ്ഞിക്കല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നു ബോര്‍ഡ് ഒഴിവാക്കാന്‍ ജില്ലാ കലകടര്‍ സര്‍ക്കുലര്‍ നല്‍കിയിരുന്നു.

സര്‍വകക്ഷി യോഗം പ്രഹസനമായി മാറിയെന്ന് എസ്ഡിപിഐ

29 Dec 2019 12:37 PM GMT
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ ഏകോപിപ്പിക്കാനെന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം...

പ്ലാസ്റ്റിക് നിരോധനം: ജനുവരി ഒന്നുമുതല്‍ വ്യാപാരികളുടെ കടയടപ്പ് സമരം

29 Dec 2019 9:32 AM GMT
കോഴിക്കോട് ചേര്‍ന്ന വ്യാപാരി വ്യവസായി ഏകോപന സമിതി യോഗത്തില്‍ കൈയാങ്കളിയുണ്ടായി. പാലക്കാട് നിന്നെത്തിയ ഒരുവിഭാഗം വ്യാപാരികളെ ഔദ്യോഗിക വിഭാഗം തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.

നിയമസഭ സമ്മേളനം അടിയന്തരമായി വിളിച്ചുചേര്‍ക്കാന്‍ ധാരണ; ഇന്ന് മന്ത്രിസഭാ യോഗം

29 Dec 2019 3:13 AM GMT
പട്ടികജാതിപട്ടികവര്‍ഗ സംവരണം പത്തുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതിന് സംസ്ഥാനങ്ങളുടെ അംഗീകാരം കൂടി ആവശ്യമാണ്. ഇക്കാര്യത്തില്‍ ജനുവരി പത്തിന് മുമ്പ് തീരുമാനമെടുക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം.

'നിന്റെ നിലപാട് വീട്ടില്‍പോയി പറഞ്ഞാല്‍ മതി'; ജാമിഅ വിദ്യാര്‍ഥി റെന്നയ്‌ക്കെതിരേ ആക്രോശവുമായി സിപിഎം പ്രവര്‍ത്തകര്‍ (വീഡിയോ)

28 Dec 2019 7:01 PM GMT
പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ച പൊന്നാനിയിലെ ആറ് വിദ്യാര്‍ഥികളെ ജാമ്യംപോലും നല്‍കാതെ 11 ദിവസമായി ജയിലില്‍ അടച്ചിരിക്കുന്ന കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പ്രസംഗത്തില്‍ റെന്ന ചോദ്യംചെയ്തതാണ് സിപിഎം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
Share it
Top