Latest News

കോഴിക്കോട് മെഡിക്കല്‍ കോളജ് അപകടം; ആളുകളുടെ ചികില്‍സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം: പ്രിയങ്കാ ഗാന്ധി

കോഴിക്കോട് മെഡിക്കല്‍ കോളജ് അപകടം; ആളുകളുടെ ചികില്‍സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം: പ്രിയങ്കാ ഗാന്ധി
X

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായ അപകടത്തിന് ഇരയാകേണ്ടി വന്ന ആളുകളുടെ ചികില്‍സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് വയനാട് എംപി പ്രിയങ്കാ ഗാന്ധി. കോഴിക്കോട് കളക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടാണ് പ്രിയങ്കാ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. രോഗികള്‍ക്കുള്ള എല്ലാ സഹായങ്ങളും അടിയന്തിരമായി ലഭ്യമാക്കണമെന്നും പ്രിയങ്കാ ഗാന്ധി കളക്ടറോട് ആവശ്യപ്പെട്ടു.

ഇന്നലെ രാത്രിയിലാണ് മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തില്‍ എംആര്‍ഐ യൂണിറ്റിന്റെ എപിഎസില്‍ (ബാറ്ററി യൂണിറ്റ്) പൊട്ടിത്തെറി ഉണ്ടായത്. ഇതിനേ തുടര്‍ന്ന് വലിയ രീതിയില്‍ പുക ഉയരുകയായിരുന്നു. ഉടന്‍ തന്നെ രോഗികളെ ഒഴിപ്പിക്കുകയും മറ്റു ആശുപത്തികളിലേക്കു മാറ്റുകയും ചെയ്തു. അതേസമയം, സംഭവത്തിനിടെ അഞ്ചുപേര്‍ മരിക്കാനിടയായത് സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുകയാണ്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വന്നാലെ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അന്തിമ റിപോര്‍ട്ട് വന്നാല്‍ മാത്രമേ അപകടത്തിന്റെ കാരണം വ്യക്തമാകൂ എന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Next Story

RELATED STORIES

Share it