You Searched For "Government"

ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല: തെലങ്കാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

9 Dec 2019 1:37 AM GMT
സംഭവത്തില്‍ നാലുപേരെ പിടികൂടിയ പോലിസ്, അര്‍ധരാത്രി തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ പോലിസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.

ബിജെപി ഭരണത്തില്‍ സ്ത്രീ പീഢകര്‍ അഴിഞ്ഞാടുന്നു: എസ് ഡിപിഐ

7 Dec 2019 12:46 PM GMT
സംസ്ഥാന തലസ്ഥാനത്തോട് ചേര്‍ന്നുകിടക്കുന്ന ഉന്നാവോ ജില്ലയില്‍ ഒരു വര്‍ഷത്തിനിടെ 86 ബലാല്‍സംഗങ്ങളും 185 ലൈംഗികാതിക്രമങ്ങള്‍ നടന്നെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്

ഗള്‍ഫ്- കേരള സെക്ടറില്‍ നിരക്ക് നിയന്ത്രണത്തിന് സര്‍ക്കാര്‍ നേരിട്ട് നടപടി സ്വീകരിച്ചിട്ടില്ല: കേന്ദ്രം

6 Dec 2019 5:19 PM GMT
സെക്ടറില്‍ അമിത വിമാനയാത്രാ നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.

പൗരന്‍മാരെ സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്ന ആരോപണം തെറ്റിദ്ധരിപ്പിക്കുന്നത്: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

5 Dec 2019 3:31 PM GMT
നിരപരാധിയായ ഒരു പൗരനും ഉപദ്രവിക്കപ്പെടുന്നില്ലെന്നും അവരുടെ സ്വകാര്യത ലംഘിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കാന്‍ മതിയായ സുരക്ഷാമാര്‍ഗങ്ങളുണ്ട്.

കോസ്റ്റ് ഗാര്‍ഡ് അക്കാദമി: കേന്ദ്രനിലപാട് തിരുത്തണമെന്ന് മുഖ്യമന്ത്രി

3 Dec 2019 11:25 AM GMT
വനം-പരിസ്ഥിതി-കാലാവസ്ഥാവ്യതിയാന മന്ത്രാലയം അനുമതി നല്‍കാത്തതുകൊണ്ടാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നാണ് പ്രതിരോധ സഹമന്ത്രി രാജ്യസഭയില്‍ പറഞ്ഞത്. ഈ പ്രശ്‌നം ഇപ്പോഴത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ശ്രദ്ധയില്‍ താന്‍ നേരിട്ട് പെടുത്തിയിരുന്നതാണ്.

ബിജെപി സര്‍ക്കാരിനു കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല: അഖിലേഷ് യാദവ്

3 Dec 2019 4:18 AM GMT
ബിജെപി സര്‍ക്കാരിനു കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ പോലും ക്രൂരതയ്ക്ക് ഇരയാവുന്നു.

സാമ്പത്തികരംഗത്ത് രാജ്യം അഭിമുഖീകരിക്കുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതകൊണ്ടുണ്ടായ ദുരന്തം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

2 Dec 2019 3:26 PM GMT
ഇന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ ക്കുറിച്ച് കാലേക്കൂട്ടി ഇന്ത്യയിലെ സാമ്പത്തികവിദഗ്ധന്‍മാര്‍ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ സര്‍ക്കാര്‍ അതിന് നേരെ മുഖംതിരിച്ചുനില്‍ക്കുകയായിരുന്നു. അതോടൊപ്പംതന്നെ നോട്ടുനിരോധനത്തിന്റെയും ചരക്കുസേവന നികുതിയുടെയും കാര്യത്തില്‍ പറ്റിയ പാളിച്ചകള്‍ പ്രകടമായി പുറത്തുവന്നിട്ടും സ്വയം ആത്മപരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

മന്ത്രിമാര്‍ക്ക് വിദേശ യാത്രയില്‍ മാത്രമാണ് താല്‍പര്യമെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം

2 Dec 2019 2:15 PM GMT
സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക വകുപ്പ് ഹൈക്കോടതി വിധി നടപ്പാക്കാത്തതിനെതിരെയുള്ള കോടതിയലക്ഷ്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാലുള്ള രൂക്ഷ വിമര്‍ശനമുണ്ടായത്. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ അര്‍ഥമില്ലെന്നു കോടതി വ്യക്തമാക്കി

പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതി: ആര്‍ഡിഎസ് കമ്പനിയെ കരിമ്പട്ടികയില്‍പെടുത്താന്‍ നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

28 Nov 2019 5:30 AM GMT
പാലാരിവട്ടം പാലം നിര്‍മാണത്തിന്റെ കരാറിലും തുടര്‍ന്ന്് നടന്ന നിര്‍മാണത്തിലും കമ്പനി ഗുരുതരമായ ക്രമക്കേട് നടത്തിയ ഇതില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കമ്പനി എംഡിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കമ്പനിയെ സംസ്ഥാനത്ത സര്‍ക്കാരിന്റെ ഒരു പദ്ധതിയുടെയും ഭാഗമാക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു

സര്‍ക്കാര്‍ കേരളത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നു: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

26 Nov 2019 3:20 PM GMT
ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി സ്ത്രീകളും കുട്ടികളുമടങ്ങുന്ന പൊതുസമൂഹം തെരുവിലിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും കെ കെ റൈഹാനത്ത് പറഞ്ഞു

ശബരിമല ദര്‍ശനം: സര്‍ക്കാര്‍ ആര്‍എസ്എസിനെപോലെ പെരുമാറുന്നു; കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യുമെന്ന് ബിന്ദു

26 Nov 2019 7:17 AM GMT
ആര്‍എസുമായിട്ടോ മറ്റേതെങ്കിലും പാര്‍ടിയുമായിട്ടോ തനിക്ക് യാതൊരു വിധ ബന്ധവുമില്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു.പോലിസ് തടഞ്ഞാല്‍ തങ്ങള്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യുമെന്നും ബിന്ദു അമ്മിണി പറഞ്ഞു. കോടതിലക്ഷ്യ ഹരജി ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ബിന്ദു ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇവര്‍ തന്റെ അഭിഭാഷകയെ ആശുപത്രിയിലേക്ക്‌വിളിച്ചുവരുത്തി തുടര്‍ നടപടി സ്വീകരിച്ചു. സര്‍ക്കാരിനെയും ചീഫ് സെക്രട്ടറിയെയും എതിര്‍ കക്ഷിയാക്കിയാണ് ഇവര്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യുന്നതെന്നാണ് വിവരം

നിയമം ലംഘിച്ച് മരടിലെ ഫ്‌ളാറ്റ് നിര്‍മാണം: നിര്‍മാതാവിനും പഞ്ചായത്ത് ജീവനക്കാരനും ജാമ്യം

25 Nov 2019 1:32 PM GMT
മരടിലെ ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്‌ളാറ്റ് നിര്‍മാതാവ് സാനി ഫ്രാന്‍സിസ്, മുന്‍ മരട് പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവര്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.തീരപരിപാലന നിയമം അടക്കമുള്ള ചട്ടങ്ങള്‍ ലംലിച്ച് ഫ്ലാറ്റ് നിര്‍മാണത്തിന് അനുമതി നേടിയെന്നാണ് സാനി ഫ്രാന്‍സിസിനെതിരായ ആരോപണം. ചട്ടങ്ങള്‍ ലംഘിച്ച് അനുമതി നല്‍കാന്‍ കൂട്ടുനിന്നു എന്നായിരുന്നു ജോസഫിനെതിരായ കേസ്

ടെലിഗ്രാം മൊബൈല്‍ ആപ്ലിക്കേഷനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം

25 Nov 2019 12:53 PM GMT
ക്രിമിനലുകള്‍ക്ക് സുരക്ഷിതമായി സന്ദേശങ്ങള്‍ കൈമാറുന്നതിനു ടെലിഗ്രാം ആപ്ലിക്കേഷന്‍ കാരണമാകുന്നുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സീക്രട്ട് ചാറ്റ് മോഡെന്ന സംവിധാനവുമുണ്ട്. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ സെര്‍വറില്‍ സന്ദേശങ്ങളുടെ വിവരങ്ങളുണ്ടാവില്ല. സന്ദേശങ്ങള്‍ നിശ്ചിത സമയത്തിനകം സ്വയം നശിക്കാന്‍ സെറ്റ് ചെയ്യാം. ഇത്തരം ചാറ്റുകള്‍ ഫോര്‍വേഡ് ചെയ്യാനോ സ്‌ക്രീന്‍ ഷോട്ട് എടുക്കാനോ ആവില്ല. ഉപയോഗിക്കുന്നയാള്‍ക്ക് ഒളിഞ്ഞിരിക്കാന്‍ അവസരം നല്‍കുന്നതിനാല്‍ ക്രിമിനലുകള്‍ അശ്ലീല ചിത്രങ്ങളും കുട്ടികളുടെ അശ്ലീല ചിത്രങ്ങളും പ്രചരിപ്പിക്കാനും സാമ്പത്തിക തട്ടിപ്പുകളും സിനിമാ സാഹിത്യ ചോരണവും നടത്താനും ടെലഗ്രാമിനെ ഉപയോഗിക്കുകയാണെന്നും സത്യാവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു

ശ്രുതി തരംഗ് പദ്ധതിക്ക് ഫണ്ട് നീക്കി വെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കും: സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍

24 Nov 2019 6:26 PM GMT
പെരിന്തല്‍മണ്ണ ഐഎംഎ ഹാളില്‍ അസന്റ് ഇഎന്‍ടി ആശുപത്രി സംഘടിപ്പിച്ച കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ വഴി കേള്‍വി തിരിച്ചുപിടിച്ചവരുടെ കാതോരം കുടുബ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. മുഹമ്മദ് അഷില്‍

മഹാരാഷ്ട്രയില്‍ തുടക്കത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് തടസമായത് ശിവസേനയുടെ ഭാഗത്ത് നിന്നുണ്ടായ പ്രശ്‌നം: കേന്ദ്രമന്ത്രി വി മുരളീധരന്‍

23 Nov 2019 10:43 AM GMT
തിരഞ്ഞെടുപ്പില്‍ ശിവസേന ബിജെപിയുമായി ചേര്‍ന്നാണ് മല്‍സരിച്ച് വിജയിച്ചത്.ഏറ്റവും വലിയ കക്ഷിയായ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവല്‍കരിക്കേണ്ടതായിരുന്നു.ബിജെപിയുടെ നേതൃത്വത്തില്‍ പ്രചാരണം നടത്തി വിജയിച്ചിട്ട് മറ്റൊരാളെ മുഖ്യമന്ത്രിയാക്കാനുള്ള ശിവസേന നീക്കത്തോട് ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ഇതേ എതിര്‍പ്പ് കോണ്‍ഗ്രസിലെയും എന്‍സിപിയിലെയും ചില എംഎല്‍എമാര്‍ക്കും ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: കോണ്‍ഗ്രസ്- എന്‍സിപി- ശിവസേന ചര്‍ച്ച ഇന്ന്; അന്തിമതീരുമാനമുണ്ടായേക്കും

22 Nov 2019 2:06 AM GMT
സര്‍ക്കാര്‍ രൂപീകരണത്തില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക ചര്‍ച്ചയാണിത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഖെ, അഹമ്മദ് പട്ടേല്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് നിലവില്‍ യാതൊരു അപകടാവസ്ഥയുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

21 Nov 2019 8:54 AM GMT
അണക്കെട്ടിന് ഭൂകമ്പസാധ്യതയുടെയോ മുന്നറിയിപ്പ് സംവിധാനത്തിന്റെയോ ആവശ്യകത ഇല്ലെന്നും മന്ത്രി ലോക്‌സഭയെ അറിയിച്ചു.

കശ്മീര്‍ നിയന്ത്രണം: കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം; എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കേണ്ടിവരും

21 Nov 2019 7:43 AM GMT
കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടായിരുന്നു സുപ്രിംകോടതിയുടെ ചോദ്യം. പ്രത്യേക പദവി റദ്ദാക്കിയശേഷം കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് ഉയരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ജമ്മു കശ്മീര്‍ ഭരണകൂടം ഉത്തരം നല്‍കേണ്ടിവരുമെന്ന് കോടതി പറഞ്ഞു.

വാളയാര്‍ കേസ്: സര്‍ക്കാരിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു; നാല് പ്രതികള്‍ക്കും ഹൈക്കോടതിയുടെ നോട്ടീസ്

21 Nov 2019 6:09 AM GMT
കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട നാലുപ്രതികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയക്കും. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ പോലിസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച അക്കമിട്ട് നിരത്തിയിരുന്നു.

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: പോലിസ് അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

20 Nov 2019 5:49 AM GMT
ആദ്യത്തെ പെണ്‍കുട്ടിയുടെ മരണം നടന്നതിനു ശേഷം കൃത്യമായ രീതിയില്‍ പോലിസിന്റെ ഭാഗത്ത് നിന്നും അന്വേഷണം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്ന വിധത്തിലാണ് ഹൈക്കോടതിയില്‍ റിപോര്‍ട് നല്‍കിയിരിക്കുന്നത്.കൃത്യമായ രീതിയില്‍ അന്വേഷണം നടന്നിരുന്നുവെങ്കിലും രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണത്തിലേക്ക് കാര്യങ്ങള്‍ എത്തില്ലായിരുന്നുവെന്നും സര്‍ക്കാര്‍ പറയുന്നു.ആദ്യത്തെ കുട്ടിയുടെ പോസ്റ്റുമോര്‍ടത്തില്‍ കുട്ടി ലൈംഗിക അതിക്രമത്തിന് വിധേയമായിട്ടുള്ളതായി ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ കൃത്യമായ അന്വേഷണം നടന്നില്ല

ശമ്പളപരിഷ്‌കരണം: ഒപി ബഹിഷ്‌കരിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍

20 Nov 2019 4:29 AM GMT
അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം, അത്യാഹിത ശസ്ത്രക്രിയകള്‍, മറ്റു അത്യാഹിത സേവനങ്ങള്‍ എന്നിവയെ സമരത്തില്‍നിന്നു ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഒപിയില്‍ ചികില്‍സ തേടിയെത്തിയ രോഗികള്‍ പെരുവഴിയിലായി.

അഴുക്കുചാലിലെ ജാതിക്കൊലപാതകങ്ങള്‍: രാജ്യത്ത് തോട്ടിപ്പണിക്കിടയില്‍ കൊല്ലപ്പെട്ടരുടെ കണക്കില്ല; പകുതി പേര്‍ക്കും നഷ്ടപരിഹാരം കൊടുത്തില്ലെന്നും വിവരാവകാശരേഖ

19 Nov 2019 5:22 PM GMT
സുപ്രിം കോടതി തന്നെ ഉദ്ധരിച്ച കണക്കുപ്രകാരം ഇന്ത്യയില്‍ ഓരോ മാസവും നാലും അഞ്ചും പേര്‍ക്ക് ഇത്തരതത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നു.

കേന്ദ്ര സര്‍ക്കാര്‍ മഹത്തായ പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന സ്മാരകങ്ങളെ ഭയപ്പെടുന്നു: കെ കെ രാഗേഷ് എംപി

19 Nov 2019 3:34 PM GMT
ജാലിയന്‍ ബാലാ വാഗ് നാഷണല്‍ മെമ്മോറിയല്‍ ഭേദഗതി ബില്ലിനെ എതിര്‍ത്ത് രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫ്ളക്സ് നിരോധന കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്ന് ഹൈക്കോടതി

18 Nov 2019 4:24 PM GMT
ജനക്ഷേമം ലക്ഷ്യമാക്കുന്ന സര്‍ക്കാര്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ കോടതിക്കെങ്ങിനെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു.തിരഞ്ഞെടുപ്പോടെ രാഷ്ടീയ പാര്‍ട്ടികളും വീണ്ടും ഫ്ളക്സ് ഉപയോഗം വര്‍ധിപ്പിക്കുമെന്ന് കോടതി പറഞ്ഞു. സര്‍ക്കാരിനു വേണമെങ്കില്‍ ഒറ്റ പ്രഖ്യാപനം കൊണ്ടു പരിഹരിക്കാവുന്ന വിഷയമേയുള്ളു.ലോകം മുന്നോട്ടു പോകുമ്പോള്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നോട്ട് പോകുകയാണെന്നു കോടതി ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ ശക്തമായി ഇടപ്പെടുനില്ലെന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാരിന് തിരിച്ചടി; ഡിവൈഎസ്പിമാരെ തരംതാഴ്ത്തിയത് റദ്ദു ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു

16 Nov 2019 2:13 PM GMT
ഡിവൈഎസ്പി മാര്‍ക്ക് ചുമതലകള്‍ നല്‍കി നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. നടപടി നേരിട്ട 9 പേര്‍ക്ക് ലഭിച്ച അനുകൂല വിധി്ക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലുകളാണ് കോടതി പരിഗണിച്ചത്.സര്‍ക്കാര്‍ നടപടി കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണല്‍ നേരത്തെ റദ്ദാക്കിയിരുന്നു .ട്രിബ്യൂണല്‍ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്

പെരിയ ഇരട്ടക്കൊലപാതകം: സിബി ഐ അന്വേഷണത്തെ എതിര്‍ത്ത സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

16 Nov 2019 10:22 AM GMT
കൊല്ലപ്പെട്ട ശരതിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹരജിയില്‍ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് സിബി ഐ അന്വേഷത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരായണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബി ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്

അയോധ്യ ട്രസ്റ്റിന്റെ ഘടന: മാസങ്ങള്‍ക്ക് മുമ്പ് സോമനാഥ് ട്രസ്റ്റ് പാനല്‍ കേന്ദ്രത്തിന് കത്തെഴുതിയെന്ന് വെളിപ്പെടുത്തല്‍

11 Nov 2019 7:09 AM GMT
അയോധ്യ ട്രസ്റ്റിന്റെ ഘടനയും ഭരണഘടനയും സംബന്ധിച്ച് ഗുജറാത്തിലെ സോമനാഥ് ട്രസ്റ്റ് പാനല്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നതായി ട്രസ്റ്റിയായി വിരമിച്ച റിട്ട. ഗുജറാത്ത് ചീഫ് സെക്രട്ടറി പ്രവീണ്‍ ലാഹോരിയാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. കേന്ദ്രത്തില്‍നിന്നുള്ള ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരമാണ് ഇത്തരത്തില്‍ വിശദാംശങ്ങള്‍ നല്‍കിയത്.

പാലാരിവട്ടം പാലം: വിജിലന്‍സിന്റെ കത്തിന് സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ല; ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള അന്വേഷണം വഴിമുട്ടി

10 Nov 2019 11:17 AM GMT
കഴിഞ്ഞ മാസമാണ് വിജിലന്‍സ് സംഘം സര്‍ക്കാരിന് കത്ത് നല്‍കിയത്. എന്നാല്‍ 19 ദിവസം പിന്നിടുമ്പോഴും ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതിനെ തുടര്‍ന്ന് വി കെ ഇബ്രാഹിംകുഞ്ഞിനെ രണ്ടാം ഘട്ടം ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ല.

വിലക്കയറ്റം: ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍

10 Nov 2019 4:32 AM GMT
പൊതുമേഖല സ്ഥാപനമായ എംഎംടിസിക്കാണ് ഇറക്കുമതി ചുമതല. ഇറക്കുമതി ചെയ്യുന്ന ഉള്ളികള്‍ സഹകരണ സ്ഥാപനമായ നാഫെഡ് ആഭ്യന്തര വിപണിയില്‍ വിതരണം ചെയ്യും.

ഉത്തര്‍പ്രദേശില്‍ അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

9 Nov 2019 6:14 AM GMT
അടിസ്ഥാന സൗകര്യവ്യവസായ വികസന വകുപ്പ് സെക്രട്ടറി മഹേന്ദ്ര പ്രസാദ് അഗര്‍വാളിനെ അയോധ്യയിലെ സ്‌പെഷല്‍ ഓഫിസറായി നിയമ്മിച്ചു. അയോധ്യയിലെ സര്‍ക്കിള്‍ കമ്മീഷണറുടെ പദവിയായിരിക്കും അദ്ദേഹം നിര്‍വഹിക്കുക.

എന്തുകൊണ്ടാണ് ജനങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരാവുന്നത്?

8 Nov 2019 9:57 AM GMT
സർക്കാർ ജോലിക്കാരുടെ ന്യായമായ ആവശ്യങ്ങളെ പോലും പൊതുജനം സപോർട്ട് ചെയ്യാറില്ല. അതിന് കുറച്ചു കാരണങ്ങളുമുണ്ട്..അതിൽ ഒന്ന് സർക്കാർ ജീവനക്കാരിലെ നല്ലൊരു വിഭാഗം ജീവനക്കാർ നികുതി കൊടുക്കുന്ന ജനങ്ങളോട് കാണിക്കുന്ന ധാർഷ്ഠ്യവും മര്യാദയില്ലാത്ത പെരുമാറ്റവുമാണ്

മാവോവാദികളെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം:മോഡി ചെയ്യുന്നത് കേരളത്തിലെ ഇടതു സര്‍ക്കാര്‍ ചെയ്യരുതെന്ന് കാനം രാജേന്ദ്രന്‍

8 Nov 2019 5:31 AM GMT
യുഎപിഎക്കെതിരാണ് ഇടത് പാര്‍ടികള്‍.സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും അതാണ് പറഞ്ഞത്.മാവോവാദികളെ പിന്തുണയ്ക്കുന്ന പാര്‍ടിയല്ല സി പി ഐ. പക്ഷേ അവരെ കൊല ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല.മാവോവാദികളെ കൊലപ്പെടുത്തിക്കൊണ്ടു പ്രശ്്‌നം അവസാനിപ്പക്കാമെന്ന ഭരണകൂടത്തിന്റെ ചിന്തയോട്് സി പി ഐ യോജിക്കുന്നില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു

കശ്മീരിനെ ബിജെപി സര്‍ക്കാര്‍ രണ്ടാക്കിയതിനു പിന്നിലെ ലക്ഷ്യം മുസ് ലിം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനം ഇല്ലാതാക്കല്‍: പ്രകാശ് കാരാട്ട്

7 Nov 2019 12:10 PM GMT
ദേശീയ പൗരത്വ രജിസ്റ്റര്‍ മുസ്‌ലിം ജനവിഭാഗത്തെ രണ്ടാംതരം പൗരന്മാരാക്കി രാജ്യത്തിന് പുറത്താക്കാന്‍ ലക്ഷ്യമിടുന്നു. അസമില്‍ നടപ്പാക്കിയ പദ്ധതി അടുത്തവര്‍ഷം നടക്കുന്ന വിവരശേഖരണത്തിലൂടെ രാജ്യവ്യാപകമാകും. രാജ്യത്തേക്ക് മടങ്ങിയെത്തുന്ന മുസ്‌ലിംകള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വമനുവദിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. ഭരണഘടനാ വ്യവസ്ഥയെ അട്ടിമറിക്കുന്ന നിര്‍ദ്ദേശങ്ങളാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. മുസ് ലിം വിരോധത്തിന്റെ പേരിലാണ് ദേശിയ സ്വാതന്ത്രസമരത്തില്‍ നിന്ന് വിട്ടുനിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സേവകരായി ആര്‍എസ്എസുകാര്‍ മാറിയതെന്നും ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു

സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രകാശ് കാരാട്ട്; യുഎപിഎ ചുമത്തിയത് തെറ്റ്

7 Nov 2019 6:04 AM GMT
വിദ്യാര്‍ഥികളായ അലന്‍ ഷുഹൈബ്, താഹാ ഫസല്‍ എന്നിവര്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി തെറ്റാണെന്ന് പ്രകാശ് കാരാട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പോലിസ് തെറ്റായിട്ടാണ് ഇവര്‍ക്കെതിരെ യുഎപിഎ നിയമം ചുമത്തിയിരിക്കുന്നത്.സര്‍ക്കാര്‍ നിര്‍ബന്ധമായും ഇത് പരിശോധിച്ച് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന യുഎപിഎ നീക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും തെറ്റു തിരുത്തണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.എന്തെങ്കിലും തലത്തിലുള്ള ലഘുലേഖകളുടെ അടിസ്ഥാനത്തില്‍ ചുമത്താനുള്ളതല്ല യുഎപിഎ എന്നും പ്രകാശ് കാരാട്ട് പറഞ്ഞു

മാവോവാദികള്‍ക്കെതിരായ നിലപാടില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് സിപിഐ

7 Nov 2019 5:57 AM GMT
ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത് ശരിയായില്ല. മാവോവാദി വിഷയത്തിലെ സര്‍ക്കാര്‍ സമീപനം ഇടതുനിലപാടിന് വിരുദ്ധമാണ്.
Share it
Top