Latest News

പഹല്‍ഗാം ആക്രമണം; പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും വിസമ്മതിച്ചത് നിര്‍ഭാഗ്യകരം: സിപിഎം

പഹല്‍ഗാം ആക്രമണം; പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും വിസമ്മതിച്ചത് നിര്‍ഭാഗ്യകരം: സിപിഎം
X

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും വിസമ്മതിച്ചത് നിര്‍ഭാഗ്യകരമാണെന്ന് സിപിഎം. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി പത്രക്കുറിപ്പ് ഇറക്കി

പത്രക്കുറിപ്പിന്റെ പുര്‍ണ്ണരൂപം..

പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും വിസമ്മതിച്ചത് നിര്‍ഭാഗ്യകരമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) കരുതുന്നു. പാര്‍ലമെന്റ് സമ്മേളനം ഉടന്‍ വിളിച്ചു ചേര്‍ക്കണമെന്നും ഇന്ത്യയിലെ ജനങ്ങളോട് കാര്യങ്ങള്‍ പറയാനും ജനപ്രതിനിധികള്‍ക്ക് എന്തെങ്കിലും വിശദീകരണങ്ങള്‍ തേടാനുണ്ടെങ്കില്‍ അതിനുള്ള അവസരം നല്‍കാനും ഞങ്ങള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

എന്നാല്‍, 'ഓപ്പറേഷന്‍ സിന്ദൂറിനെ'ക്കുറിച്ച് വിശദീകരിക്കാന്‍ ബിജെപിഎന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനാണ് പ്രധാനമന്ത്രി തീരുമാനിച്ചത്. ഇത് വിവേചനപരമാണ്, പ്രത്യേകിച്ച് ദേശീയ പ്രാധാന്യമുള്ള ഒരു വിഷയത്തില്‍. അത്തരമൊരു വിശദീകരണത്തിനായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം സര്‍ക്കാര്‍ വിളിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

സര്‍ക്കാരിന് ആദ്യമായി ഉത്തരവാദിത്വം ഇന്ത്യയിലെ ജനങ്ങളോടാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത പുലര്‍ത്തണം. സ്ഥിതിഗതികളെ വര്‍ഗീയവല്‍ക്കരിക്കാനായി ഭരണകക്ഷി നേതാക്കളും സംസ്ഥാന മന്ത്രിമാര്‍ പോലും നടത്തുന്ന പ്രചാരണം ഉടന്‍ അവസാനിപ്പിക്കണം.

സിപിഐ എമ്മിന്റെ രാജ്യസഭാ കക്ഷി നേതാവിനെ വിളിച്ച്, നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി വിവിധ രാജ്യങ്ങളിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ച വിവിധ പ്രതിനിധി സംഘങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അറിയിച്ചു. മുകളില്‍ സൂചിപ്പിച്ച ഞങ്ങളുടെ എതിര്‍പ്പുകള്‍ക്കിടയിലും, മുകളില്‍ പറഞ്ഞ ആവശ്യങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും, വിശാലമായ ദേശീയ താല്‍പ്പര്യം കണക്കിലെടുത്ത് അത്തരമൊരു പ്രതിനിധി സംഘത്തിന്റെ ഭാഗമാകേണ്ടതുണ്ടെന്ന് കരുതുന്നു.

എം എ ബേബി

സിപിഎം ജനറല്‍ സെക്രട്ടറി

Next Story

RELATED STORIES

Share it