Latest News

ഡല്‍ഹിയിലെ എല്ലാ തെരുവുനായ്ക്കളെയും പിടിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സുപ്രിംകോടതി

ഡല്‍ഹിയിലെ എല്ലാ തെരുവുനായ്ക്കളെയും പിടിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തെരുവുനായ്ക്കളുടെ പ്രശ്‌നത്തില്‍ കര്‍ശന നടപടി സ്വീകരിച്ച് സുപ്രിംകോടതി. എട്ട് ആഴ്ചയ്ക്കുള്ളില്‍ തെരുവുകളില്‍ നിന്ന് തെരുവ് നായ്ക്കളെ പിടികൂടി നായ സംരക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. ഈ ജോലി തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കോടതി പറഞ്ഞു. നായ്ക്കളുടെ വന്ധ്യംകരണത്തിനും വാക്‌സിനേഷനും മതിയായ ജീവനക്കാരെ നിയോഗിക്കാന്‍ കോടതി ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ നിലവില്‍ ഏകദേശം 5000 തെരുവുനായ്ക്കള്‍ക്ക് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കണമെന്ന് നിര്‍േദശങ്ങള്‍ പാസാക്കുന്നതിനിടെ, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

കേസ് പരിഗണിക്കുന്നതിനിടെ, ഡല്‍ഹിയിലെ എല്ലാ തെരുവ് നായ്ക്കളെയും നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സുപ്രിം കോടതി ഡല്‍ഹി സര്‍ക്കാരിനോടും എന്‍ഡിഎംസിയോടും ആവശ്യപ്പെട്ടു. നവജാതശിശുക്കളും ചെറിയ കുട്ടികളും തെരുവ് നായ്ക്കളുടെ ഇരകളാകരുതെന്ന് കോടതി പറഞ്ഞു. നായ്ക്കളെ പിടികൂടിയ ശേഷം അവയെ ഒരു ഷെല്‍ട്ടര്‍ ഹോമിലേക്ക് അയയ്ക്കണമെന്നും മറ്റെവിടെയും ഉപേക്ഷിക്കരുതെന്നും കോടതി വ്യക്തമാക്കി. നായ്ക്കളെ പിടിക്കുന്ന സമയത്ത് ഏതെങ്കിലും വ്യക്തിയോ സംഘടനയോ എന്തെങ്കിലും തടസ്സം സൃഷ്ടിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു. അത്തരക്കാര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും കോടതി പറഞ്ഞു. അതേസമയം, മൃഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ പ്രവര്‍ത്തകര്‍ക്കെല്ലാം റാബിസിന് ഇരയായവരെ തിരികെ കൊണ്ടുവരാന്‍ കഴിയുമോ എന്ന് കോടതി മൃഗസംരക്ഷണ സംഘടനയോട് ചോദിച്ചു.

Next Story

RELATED STORIES

Share it