Sub Lead

ഇസ്രായേല്‍ ആക്രമണത്തില്‍ ലബ്‌നാനില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു; ഏഴ് പേര്‍ക്ക് പരിക്ക്

ഇസ്രായേല്‍ ആക്രമണത്തില്‍ ലബ്‌നാനില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു; ഏഴ് പേര്‍ക്ക് പരിക്ക്
X

ഇസ്രായേല്‍ ആക്രമണത്തില്‍ ലബ്‌നാനിലെ സിഡോണില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. ഇറാനെതിരായ ഇസ്രായേല്‍-യുഎസ് സംയുക്ത സേനയുടെ ആക്രമണം ആരംഭിച്ചതിനെ തുടര്‍ന്ന് ലബ്‌നാനിലെ ഹിസ്ബുല്ല ഇസ്രായേലിനെതിരേ ആക്രമണം ശക്തമാക്കിയിരുന്നു. ഇതോടെയാണ് ഇസ്രായേല്‍ ലബ്‌നാനെതിരെ ആക്രമണം കടുപ്പിച്ചത്. ഇസ്രായേല്‍ സൈന്യം ലബ്‌നാനില്‍ കരയാക്രമണവും തുടങ്ങിയതായാണ് റിപോര്‍ട്ട്. ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഇസ്രായേലിലും നാശനഷ്ടമുണ്ടായിട്ടുണ്ട്. ലബ്‌നാനില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 126 ആയി. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Next Story

RELATED STORIES

Share it