- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ന്യൂനപക്ഷ വോട്ടുകളിൽ പ്രതീക്ഷ; വലിയ മുന്നേറ്റം അവകാശപ്പെട്ട് മുന്നണികൾ
കഴിഞ്ഞ നിയമസഭയിലെ മുന്നേറ്റം ആവർത്തിക്കുമെന്ന് എൽഡിഎഫ് പറയുമ്പോൾ വമ്പൻ വിജയമാണ് യുഡിഎഫ് അവകാശപ്പെടുന്നത്. രണ്ടിടത്ത് വിജയം ഉറപ്പായതായി എൻഡിഎയും അമിത പ്രതീക്ഷ പങ്കുവയ്ക്കുന്നു.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞടുപ്പിൽ സംസ്ഥാനത്തെ വോട്ടിങ് ശതമാനം ഉയർന്നതോടെ അവകാശവാദവുമായി മുന്നണികൾ. കഴിഞ്ഞ നിയമസഭയിലെ മുന്നേറ്റം ആവർത്തിക്കുമെന്ന് എൽഡിഎഫ് പറയുമ്പോൾ വമ്പൻ വിജയമാണ് യുഡിഎഫ് അവകാശപ്പെടുന്നത്. രണ്ടിടത്ത് വിജയം ഉറപ്പായതായി എൻഡിഎയും അമിത പ്രതീക്ഷ പങ്കുവയ്ക്കുന്നു.
പോളിങ് വർധിച്ചത് അനുകൂല ഘടകമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. ബിജെപിക്കെതിരായ വികാരം അലയടിച്ചതായും ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിന് അനുകൂലമായി വന്നതായും വിലയിരുത്തലുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് സമാനമായി മികച്ച വിജയം നേടുമെന്നും നേതൃത്വം വ്യക്തമാക്കുന്നു. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും അമിത പ്രതീക്ഷ പുലർത്തുന്ന എൽഡിഎഫ് മധ്യകേരളത്തിലെ പ്രകടനത്തിൽ തൃപ്തരല്ല. വോട്ടിങ് നിലയെ സംബന്ധിച്ചും വിജയസാധ്യതയെ സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാകമ്മിറ്റികളോട് സിപിഎം നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ സിപിഎം നടത്തും.
തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിൽ പോളിങ് ഉയർന്നതും എൽഡിഎഫിന് പ്രതീക്ഷ നൽകുന്നു. സിറ്റിങ് സീറ്റായ ആറ്റിങ്ങലിൽ ഇത്തവണ ഭൂരിപക്ഷം കുറയുമെന്നു സിപിഎം നേതാക്കൾ പറയുന്നു. പാര്‍ട്ടി സംവിധാനത്തിലുണ്ടായ ഉണര്‍വും പ്രചരണ തന്ത്രങ്ങളും കൊല്ലത്തും ആലപ്പുഴയിലും നേട്ടമാകുമെന്ന വിലയരുത്തലും എൽഡിഎഫിനുണ്ട്.
ഇക്കുറി വലിയ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. പാലക്കാടും ആറ്റിങ്ങലും ഒഴികെയുള്ള മണ്ഡലങ്ങളിൽ വിജയം ഉറപ്പിച്ചതായി യുഡിഎഫ് ക്യാംപ് വിലയിരുത്തുന്നു. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ലീഡ് ഉയരുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. രാഹുൽ ഗാന്ധിയുടെ വരവോടെ വോട്ടിങിലും അനുകൂല തരംഗം പ്രകടമായതായി നേതാക്കൾ പറയുന്നു. പാലക്കാട്, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ് പ്രതീക്ഷയില്ലാത്തത്. ബിജെപി വെല്ലുവിളി ഉയര്‍ത്തിയ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ വിജയം ഉറപ്പാണെന്ന് നേതാക്കള്‍ പറയുന്നു. കോട്ടയം, ആലപ്പുഴ, മാവേലിക്കര, ഇടുക്കി, എറണാകുളം, ചാലക്കുടി എന്നിങ്ങനെ മധ്യകേരളത്തിലും മുന്നേറ്റം പ്രതീക്ഷിക്കുന്നു.
ത്രികോണ മൽസരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലാണ് ബിജെപി അവകാശവാദം ഉന്നയിക്കുന്നത്. ഈ മണ്ഡലങ്ങളിൽ പോളിങ് വൻതോതിൽ ഉയർന്നത് ബിജെപി ക്യാംപിനെ ആവേശത്തിലാക്കിയിട്ടുണ്ട്.
RELATED STORIES
എസ്എസ്എല്‍സി-പ്ലസ് ടു ക്രിസ്തുമസ്-അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യങ്ങള്‍ ...
14 Dec 2024 1:26 AM GMTകുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന്...
13 Dec 2024 3:33 PM GMTപാലക്കാട് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥിനികള്‍ മരിച്ച സംഭവം;...
13 Dec 2024 2:52 PM GMTപി വി അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍: സിബിഐക്ക് ഹൈക്കോടതി നോട്ടീസ്
13 Dec 2024 2:37 PM GMT