Ernakulam

പി രാജീവിന് 16 ലക്ഷം ആസ്തി, 8 ലക്ഷം രൂപയുടെ ബാധ്യത;സ്വന്തമായി ഭൂമിയും വീടുമില്ല

കൈവശമുള്ളത് 1000 രൂപയാണ്. 9 ലക്ഷം രൂപ മൂല്യമുള്ള 2012 മോഡല്‍ ഇന്നോവ കാര്‍ സ്വന്തം പേരിലുണ്ട്. ബാങ്ക് നിക്ഷേപമായി 2,77,024 രൂപയും 750 രൂപയുടെ ഷെയറും 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും ഉണ്ട്.ുന്‍ രാജ്യസഭാ എംപി എന്ന നിലയിലുള്ള 21,500 രൂപ പെന്‍ഷനാണ് മാസവരുമാനം. നോര്‍ത്ത് പറവൂര്‍, അങ്കമാലി, എറണാകുളം നോര്‍ത്ത് സ്‌റ്റേഷനുകളിലായി ഓരോ കേസുകളാണ് രാജീവിന്റെ പേരിലുള്ളത്. ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് മൂന്നു കേസും.

പി രാജീവിന് 16 ലക്ഷം ആസ്തി, 8 ലക്ഷം രൂപയുടെ ബാധ്യത;സ്വന്തമായി ഭൂമിയും വീടുമില്ല
X

കൊച്ചി: എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിനു 16,78,774 രൂപയുടെ ആസ്തി. നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച ആസ്തി രേഖയിലാണ് ഈ വിവരം. സ്വന്തം പേരില്‍ ഭൂമിയോ കെട്ടിടമോ ഇല്ല. 8,14,567 രൂപയുടെ ബാധ്യതയുണ്ട്. കൈവശമുള്ളത് 1000 രൂപയാണ്. 9 ലക്ഷം രൂപ മൂല്യമുള്ള 2012 മോഡല്‍ ഇന്നോവ കാര്‍ സ്വന്തം പേരിലുണ്ട്. ബാങ്ക് നിക്ഷേപമായി 2,77,024 രൂപയും 750 രൂപയുടെ ഷെയറും 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും ഉണ്ട്.

രാജീവിന്റെ ഭാര്യയ്ക്ക് 42, 98,155 രൂപ മൂല്യമുള്ള ജംഗമ വസ്തുക്കളുണ്ട്. 11.69 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപവും 7.25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സും 24 ലക്ഷം വിലയുള്ള സ്വര്‍ണവും ഉള്‍പ്പെടെയാണിത്. രാജീവിന്റെ അമ്മ രാധയ്ക്ക് 79,661 രൂപയുടെ ജംഗമ സ്വത്താണുള്ളത്.ഭാര്യ വാണി കേസരിക്ക് 1.90 കോടി രൂപ മൂല്യമുള്ള സ്ഥാവര സ്വത്തുണ്ട്. വീടും കൃഷി ഭൂമിയും ഉള്‍പ്പെടെയാണിത്. അമ്മ രാധയുടെ പേരില്‍ 2.31 കോടിയുടെ സ്ഥാവര വസ്തുക്കളുണ്ട്.

കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും എല്‍എല്‍ബിയുമാണ് രാജീവിന്റെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത. മുന്‍ രാജ്യസഭാ എംപി എന്ന നിലയിലുള്ള 21,500 രൂപ പെന്‍ഷനാണ് മാസവരുമാനം. സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ഡയറക്ടറായ വാണിക്ക് 80,375 രൂപയാണ് മാസവരുമാനം. നോര്‍ത്ത് പറവൂര്‍, അങ്കമാലി, എറണാകുളം നോര്‍ത്ത് സ്‌റ്റേഷനുകളിലായി ഓരോ കേസുകളാണ് രാജീവിന്റെ പേരിലുള്ളത്. ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് മൂന്നു കേസും.

Next Story

RELATED STORIES

Share it