Ernakulam

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ കണക്കുകള്‍ സമര്‍പ്പിക്കണം

മണ്ഡലത്തിലെ 13 സ്ഥാനാര്‍ഥികളും ഏപ്രില്‍ 13, 17, 22 എന്നീ തീയതികളില്‍ കലക്ട്രേറ്റിലെത്തിയാണ് വിവരങ്ങള്‍ നല്‍കേണ്ടത്. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ കണക്കുകളുടെ സൂക്ഷ്മ പരിശോധന നടക്കും. എല്ലാ സ്ഥാനാര്‍ഥികളും ഈ ദിവസങ്ങളില്‍ എല്ലാ രേഖകളും അവരുടെ ദൈനംദിന ചെലവ് രജിസ്റ്ററും സമര്‍പ്പിക്കേണ്ടതാണ്

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ കണക്കുകള്‍ സമര്‍പ്പിക്കണം
X

കൊച്ചി: എറണാകുളം ലോകസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ ചെലവ് സംബന്ധിച്ച കണക്കുകള്‍ മണ്ഡലത്തിന്റെ ചെലവ് നിരീക്ഷകനായ അബു സാമയുടെ പക്കല്‍ സമര്‍പ്പിക്കേണ്ടതാണ്. മണ്ഡലത്തിലെ 13 സ്ഥാനാര്‍ഥികളും ഏപ്രില്‍ 13, 17, 22 എന്നീ തീയതികളില്‍ കലക്ട്രേറ്റിലെത്തിയാണ് വിവരങ്ങള്‍ നല്‍കേണ്ടത്. രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ കണക്കുകളുടെ സൂക്ഷ്മ പരിശോധന നടക്കും. എല്ലാ സ്ഥാനാര്‍ഥികളും ഈ ദിവസങ്ങളില്‍ എല്ലാ രേഖകളും അവരുടെ ദൈനംദിന ചെലവ് രജിസ്റ്ററും സമര്‍പ്പിക്കേണ്ടതാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ദിവസം മുതല്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെയുള്ള ദിവസങ്ങളില്‍ സ്ഥാനാര്‍ഥികളും അവരുടെ ഇലക്ഷന്‍ ഏജന്റുമാരും ചെലവുകളില്‍ കൃത്യത പാലിക്കണമെന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കുകളുടെ സൂക്ഷ്മ പരിശോധന നടത്തുന്നത്.

Next Story

RELATED STORIES

Share it