Loksabha Election 2019

ശബരിമല പറഞ്ഞ് തന്നെ വോട്ട് പിടിക്കും, സുരേന്ദ്രന്‍ എട്ട് ലക്ഷം വോട്ട് നേടും: ടി പി സെന്‍കുമാര്‍

പത്തനംതിട്ട മണ്ഡലത്തില്‍ മൊത്തം പോളിങ് ഒമ്പത് ലക്ഷത്തില്‍ താഴെയാണ്. 2014 ലെ തിരഞ്ഞെടുപ്പില്‍ മോദി തരംഗം ഉണ്ടായിട്ടും ബിജെപി സ്ഥാനാര്‍ഥി എം ടി രമേഷിന് 1,38,954 വോട്ട് മാത്രമാണ് ലഭിച്ചത്.

ശബരിമല പറഞ്ഞ് തന്നെ വോട്ട് പിടിക്കും, സുരേന്ദ്രന്‍ എട്ട് ലക്ഷം വോട്ട് നേടും: ടി പി സെന്‍കുമാര്‍
X

പത്തനംതിട്ട: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ലംഘിച്ച് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ശബരിമല പറഞ്ഞ് തന്നെ വോട്ട് പിടിക്കുമെന്ന പ്രസ്താവനയുമായാണ് സെന്‍കുമാര്‍ രംഗത്തെത്തിയത്. ശബരിമലയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് സാധ്യമായ കാര്യമല്ല. ശബരിമല ചര്‍ച്ച ചെയ്യുകതന്നെ ചെയ്യും. കര്‍മ്മസമിതി ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചതില്‍ യാതൊരു ചട്ടലംഘനവും ഇല്ലെന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മല്‍സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ എട്ട് ലക്ഷം വോട്ട് നേടുമെന്നും സെന്‍കുമാര്‍ പറഞ്ഞു.

അതേസമയം, മണ്ഡലത്തെ കുറിച്ച് അടിസ്ഥാന വിവരം പോലും ഇല്ലാതെയാണ് സെന്‍കുമാറിന്റെ പ്രസ്താവനയെന്ന് വിമര്‍ശനം ഉയര്‍ന്നു.



പത്തനംതിട്ട മണ്ഡലത്തില്‍ മൊത്തം പോളിങ് ഒമ്പത് ലക്ഷത്തില്‍ താഴെയാണ്. 2014 ലെ തിരഞ്ഞെടുപ്പില്‍ മോദി തരംഗം ഉണ്ടായിട്ടും ബിജെപി സ്ഥാനാര്‍ഥി എം ടി രമേഷിന് 1,38,954 വോട്ട് മാത്രമാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്ക് 3,58,842 വോട്ടും രണ്ടാംസ്ഥാനത്തുള്ള പീലിപ്പോസ് തോമസിന് 3,02,651 വോട്ടും ലഭിച്ചിരുന്നു. ഈ കണക്കുകളൊന്നും മുഖവിലക്കെടുക്കാതെയാണ് സുരേന്ദ്രന് എട്ട് ലക്ഷം വോട്ട് ലഭിക്കുമെന്ന് ടി പി സെന്‍കുമാര്‍ പറയുന്നത്.

Next Story

RELATED STORIES

Share it