Loksabha Election 2019

പോസ്റ്റര്‍ നശിപ്പിച്ച് സംഘര്‍ഷത്തിനു ശ്രമം; എസ്ഡിപിഐ പരാതി നല്‍കി

പരാതി സ്വീകരിച്ച പോലിസ് സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ ഉടന്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്

പോസ്റ്റര്‍ നശിപ്പിച്ച് സംഘര്‍ഷത്തിനു ശ്രമം; എസ്ഡിപിഐ പരാതി നല്‍കി
X

കണ്ണൂര്‍: എസ്ഡിപിഐ കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥി കെ കെ അബ്ദുല്‍ ജബ്ബാറിന്റെ പ്രചാരണ പോസ്റ്ററുകള്‍ നശിപ്പിച്ച് സംഘര്‍ഷത്തിനു ശ്രമം. തോട്ടട കിഴുന്നപ്പാറയില്‍ കഴിഞ്ഞ ദിവസമാണ് എസ്ഡിപിഐയുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചത്. സംഭവത്തില്‍ എസ്ഡിപിഐ തോട്ടട ബ്രാഞ്ച് കമ്മിറ്റി എടക്കാട് പോലിസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം കെ കെ അബ്്ദുല്‍ജബ്ബാര്‍ മണ്ഡലപര്യടനത്തിന്റെ ഭാഗമായി സന്ദര്‍ശിച്ചപ്പോള്‍ വോട്ടര്‍മാരില്‍ നിന്നു ലഭിച്ച ജനസ്വീകാര്യതയിലും പിന്തുണയിലും വിറളി പൂണ്ട സാമ്പ്രദായിക രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകരാണ് നേതൃത്വത്തിന്റെ അറിവോടെ പോസ്റ്ററുകള്‍ നശിപ്പിച്ചതെന്നും പോലിസ് ഇടപെട്ട് സംഘര്‍ഷ ശ്രമം ഒഴിവാക്കണമെന്നും എസ്ഡിപിഐ തോട്ടട ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. പരാതി സ്വീകരിച്ച പോലിസ് സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ ഉടന്‍ സര്‍വകക്ഷി യോഗം വിളിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. യോഗത്തില്‍ എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദ് ശരീഫ്, സെക്രട്ടറി മുഹ്‌സിന്‍ മുസ്തഫ, നേതാക്കളായ മഹ്ഷൂക്ക് കിഴുന്ന, സയീം അസീസ്, റഷീദ് കിഴുന്ന സംസാരിച്ചു.


Next Story

RELATED STORIES

Share it