Loksabha Election 2019

വോട്ടെണ്ണല്‍ ദിനത്തില്‍ അക്രമ സാധ്യത: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം

തുസംബന്ധിച്ച മുന്നറിയിപ്പ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കി. എല്ലാ സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാര്‍ക്കും സംസ്ഥാന പോലിസ് മേധാവിമാര്‍ക്കുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയത്

വോട്ടെണ്ണല്‍ ദിനത്തില്‍ അക്രമ സാധ്യത: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ നാളെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വ്യാപക അക്രമങ്ങള്‍ക്കു സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതുസംബന്ധിച്ച മുന്നറിയിപ്പ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കി. എല്ലാ സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാര്‍ക്കും സംസ്ഥാന പോലിസ് മേധാവിമാര്‍ക്കുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയത്. കേന്ദ്രഭരണ പ്രദേശങ്ങളോടും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍കരുതലെന്ന നിലയില്‍ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകള്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും കനത്ത സുരക്ഷ ഉറപ്പാക്കണമെന്നും വോട്ടെണ്ണല്‍ നടപടികള്‍ സുഗമമായി പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.



Next Story

RELATED STORIES

Share it