പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ടു; ലോഡ്ജില്‍ നിന്ന് യുവതിയും സുഹൃത്തും അറസ്റ്റില്‍
BY APH11 Aug 2022 4:12 PM GMT
X
APH11 Aug 2022 4:12 PM GMT
പാലക്കാട്: രണ്ട് വയസായ കുഞ്ഞിനെ ഉപേക്ഷിച്ച് നാടുവിട്ട യുവതിക്കും സുഹൃത്തിനുമെതിരേ കേസ്. ഇരുവരെയും ടൗണ്‍ സൗത്ത് പോലിസ് അറസ്റ്റ് ചെയ്തു. വെണ്ണക്കര സ്വദേശി മുഹമ്മദ് തൗഫീഖ് (24), സഫ്ന (22) എന്നിവരെ കോയമ്പത്തൂരിലെ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്. ചൊവ്വാഴ്ച ബാങ്കിലേക്ക് എടിഎം കാര്‍ഡ് എടുക്കുന്നതിനായി പോയ സഫ്ന തിരിച്ചുവന്നില്ല. ഇതോടെ അന്വേഷണം ആരംഭിച്ച പോലിസ് അന്ന് രാത്രിതന്നെ ഇവരെ പിടികൂടുകയായിരുന്നു.
സഫ്ന വിവാഹിതയാണ്. രണ്ടുവയസായ കുഞ്ഞിനെ വീട്ടിലാക്കിയ ശേഷം കാമുകനായ തൗഫീഖിനൊപ്പം പോകുകയായിരുന്നു. സഫ്നയുടെ സഹോദരന്റെ പരാതിയിലാണ് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്തത്. എസ്ഐ വി ഹേമലത, അഡീഷണല്‍ എസ്ഐ ശ്യാം, എഎസ്ഐ സജിതകുമാരി, സീനിയര്‍ സിപിഒ എം സുനില്‍, സിപിഒ രാജു എന്നിവരാണ് ഇരുവരെയും പിടികൂടിയത്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT