Latest News

ബിജെപിക്കും യുഡിഎഫിനുമെതിരെയുള്ള വിലയിരുത്തലാവണം തിരഞ്ഞെടുപ്പ്: തപന്‍ സെന്‍

ബിജെപിക്കും യുഡിഎഫിനുമെതിരെയുള്ള വിലയിരുത്തലാവണം തിരഞ്ഞെടുപ്പ്: തപന്‍ സെന്‍
X

പയ്യോളി: എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വെറുമൊരു തിരഞ്ഞെടുപ്പ് മല്‍സരമല്ല ഇതെന്നുംകോര്‍പറേറ്റ് ശക്തികളെ താലോലിക്കുന്ന ബിജെപിക്കും യുഡിഎഫിനുമെതിരെയുള്ള വിലയിരുത്തലായിരിക്കണമെന്നും സിപിഎംപോളിറ്റ് ബ്യൂറോ അംഗവും സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുമായ തപന്‍ സെന്‍ പറഞ്ഞു. എല്‍ ഡി എഫ് പയ്യോളിയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെടുപ്പ്രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയുള്ള പോരാട്ടണ്. രാജ്യത്തെ നശിപ്പിക്കുന്ന നയങ്ങളാണ് എല്‍ഡിഎ സര്‍ക്കാര്‍ പിന്തുടരുന്നത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതിനെതിരെയുള്ള പോരാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. അജയ് ആവള, കെ ദാസന്‍ എംഎല്‍എ, ടി ചന്തു, കെ കെ മുഹമ്മദ്, എം പി ഷിബു, അഡ്വ. രാജീവന്‍ മല്ലിശ്ശേരി, പി വി മനോജ്, എന്‍ സി മുസ്തഫ സംസാരിച്ചു.

Vote against BJP and UDF: Tapan Sen

Next Story

RELATED STORIES

Share it