Latest News

കാറില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് ചികില്‍സയിലിരിക്കെ മരിച്ചു

മക്കിയാട് ടൗണിലെ കേളോത്ത് വീട്ടില്‍ അബൂബക്കര്‍ മുസ്‌ല്യാരുടെ മകന്‍ മുഹമ്മദ് അബ്ദുല്‍ മന്നാന്‍ (34) ആണ് മരിച്ചത്.

കാറില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് ചികില്‍സയിലിരിക്കെ മരിച്ചു
X

കല്‍പറ്റ: കാറില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് ചികില്‍സയിലിരിക്കെ മരിച്ചു. മക്കിയാട് ടൗണിലെ കേളോത്ത് വീട്ടില്‍ അബൂബക്കര്‍ മുസ്‌ല്യാരുടെ മകന്‍ മുഹമ്മദ് അബ്ദുല്‍ മന്നാന്‍ (34) ആണ് മരിച്ചത്.

ഒക്ടോബര്‍ 18ന് കുറ്റിയാടി ചുരം റോഡില്‍ പക്രന്തളത്തിനടുത്ത് കാറില്‍ വച്ച് സാരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ അബ്ദുള്‍ മന്നാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഭാര്യ: റുബീന തെയ്കുന്നത്ത്. മക്കള്‍: റാഫിയ ഫാത്തിമ, അബൂതാഹീര്‍, നഫീസ മിസ്‌രിയ. മാതാവ്: പരേതയായ ആയിശ.


Next Story

RELATED STORIES

Share it