Latest News

വാഹനാപകടത്തില്‍ യുവാവ് മരിച്ചു

വാഹനാപകടത്തില്‍ യുവാവ് മരിച്ചു
X

കോഴിക്കോട് : പയ്യോളി സ്വദേശിയായ യുവാവ് കോഴിക്കോട് വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. പയ്യോളി ഏരിപറമ്പില്‍ ഇസ്മായിലിന്റെ മകന്‍ ഹാഷി (25) മാണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ അഞ്ചരയോടെ പുതിയങ്ങാടി അത്താണിക്കലിന് സമീപമാണ് അപകടം. ഹാഷിം ഓടിച്ചിരുന്ന മിനിലോറി എതിരെ വന്ന ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹാഷിം മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ ഹാഷിമിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണപ്പെടുകയായിരുന്നു.


പയ്യോളി ദേശീയപാതക്ക് സമീപമുള്ള പഴം പച്ചക്കറി കടയിലേക്ക് സാധനമെടുക്കാനായി ഹാഷിം അതിരാവിലെ കോഴിക്കോട്ടേക്ക് പുറപ്പെട്ടതായിരുന്നു . മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മാതാവ് : സുല്‍ഫത്ത്. സഹോദരങ്ങള്‍ : നിഹാല്‍ , ആയിഷ.




Next Story

RELATED STORIES

Share it