ഹരിത മുന്‍ ഭാരവാഹികളുടെ പരാതിയില്‍ വനിതാ കമ്മിഷന്‍ തിങ്കളാഴ്ച മൊഴിയെടുക്കും
BY NAKN9 Oct 2021 3:41 PM GMT

X
NAKN9 Oct 2021 3:41 PM GMT
കോഴിക്കോട്: ഹരിത മുന്‍ ഭാരവാഹികളുടെ പരാതിയില്‍ വനിതാ കമ്മിഷന്‍ തിങ്കളാഴ്ച മൊഴിയെടുക്കും. ഹരിത സംസ്ഥാന കമ്മിറ്റി മുന്‍ ഭാരവാഹികളായ 10 പേരാണ് പരാതിക്കാര്‍. ഇവരോട് വിശദമായ പരാതി എഴുതി തയാറാക്കി വരാന്‍ വനിത കമ്മിഷന്‍ നിര്‍ദേശം നല്‍കി.
പി കെ നവാസ് അടക്കമുളള എംഎസ്എഫ് നേതാക്കള്‍ വനിതാ പ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്നാണ് വനിതാ കമ്മീഷന് ഹരിത നല്‍കിയ പരാതി. സമവായ ചര്‍ച്ചകളെത്തുടര്‍ന്ന് എംഎസ്എഫ് നേതാക്കളായ പികെ നവാസും കബീര്‍ മുതുപറമ്പിലും സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ മാപ്പല്ല സംഘടനാ തലത്തിലുളള നടപടിയാണ് വേണ്ടതെന്ന നിലപാടില്‍ ഹരിത നേതാക്കള്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഹരിത പിരിച്ചുവിടുകയും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
പ്രവാചകനെ അധിക്ഷേപിച്ച് സോഷ്യല് മീഡിയയില് പോസ്റ്റിട്ട കൊല്ലം സ്വദേശി ...
1 July 2022 6:50 AM GMTനാടന് തോക്കുകളുമായി മൂന്ന് പേര് പെരിന്തല്മണ്ണ പോലിസിന്റെ പിടിയില്
1 July 2022 5:06 AM GMTഎകെജി സെന്ററിനെതിരായ ആക്രമണം അപലപനീയം: മൂവാറ്റുപുഴ അഷ്റഫ് മൗലവി
1 July 2022 3:46 AM GMTഎകെജി സെന്ററിന് നേരെ നടന്ന ആക്രമണം ഇ പി ജയരാജന്റെ തിരക്കഥ: കെ...
1 July 2022 3:14 AM GMTക്രിസ്ത്യന് പ്രാര്ത്ഥനാ സമ്മേളനം ഹിന്ദുത്വര് തടഞ്ഞു (വീഡിയോ)
1 July 2022 3:01 AM GMTഅട്ടപ്പാടിയില് 22 കാരനെ അടിച്ച് കൊന്നു; നാല് പേര് കസ്റ്റഡിയില്
1 July 2022 2:14 AM GMT