വീട്ടമ്മയും രണ്ട് മക്കളും കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മകന്‍ മരിച്ചു
![വീട്ടമ്മയും രണ്ട് മക്കളും കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മകന്‍ മരിച്ചു വീട്ടമ്മയും രണ്ട് മക്കളും കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മകന്‍ മരിച്ചു](https://www.thejasnews.com/h-upload/2022/09/03/202673-suicide.gif)
കൊല്ലം: ഏരൂരില്‍ വീട്ടമ്മയും രണ്ട് മക്കളും കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മകന്‍ മരിച്ചു. ഇരണ്ണൂര്‍ക്കരികം സ്വദേശി അഖിലാണ് മരിച്ചത്. പരിക്കേറ്റ വീട്ടമ്മയേയും മകളേയും പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരണ്ണൂര്‍ക്കരികം സ്വദേശിയായ സുജാത രണ്ട് മക്കള്‍ക്കൊപ്പം കിണറ്റില്‍ ചാടിയത്. വീഴ്ച്ചയുടെ ആഘാതത്തില്‍ അഖില്‍ കിണറിന്റെ താഴ്ഭാഗത്തേക്കു പോയി. സുജാതയും മകളും കിണറിലുണ്ടായിരുന്ന ഒരു പൈപ്പില്‍ പിടിച്ചു കിടന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരേയും രക്ഷിച്ചത്. വീട്ടമ്മേയയും മകളേയും താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുനലൂരില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് അഖിലിന്റെ മൃതദേഹം പുറത്തെടുത്തത്. കുടുംബവഴക്കാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്നാണ് നിഗമനം. ആശുപത്രിയില്‍ ചികിത്സയിലുള്ള സുജാതയുടേയും മകള്‍ ആര്യയുടെയും മൊഴി കിട്ടിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നു ഏരൂര്‍ പോലിസ് പറഞ്ഞു.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT