Latest News

കേന്ദ്ര സര്‍ക്കാര്‍ കുടിയേറ്റത്തൊഴിലാളികളുടെ സര്‍വേക്ക് തുടക്കമിട്ടു

കേന്ദ്ര സര്‍ക്കാര്‍ കുടിയേറ്റത്തൊഴിലാളികളുടെ സര്‍വേക്ക് തുടക്കമിട്ടു
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കുടിയേറ്റത്തൊഴിലാളികളുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മനസ്സിലാക്കാനുള്ള കണക്കെടുപ്പ് തുടങ്ങി. ബുധനാഴ്ചയാണ് പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത്. ലോക്ക് ഡൗണിനുശേഷം കുടിയേറ്റത്തൊഴിലാളിളുടെ അവസ്ഥ തിരിച്ചറിയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് സര്‍വെ. ലോക്ക് ഡൗണിനുശേഷം കുടിയേറ്റത്തൊഴിലാളികളുടെ കണക്കുകള്‍ കയ്യിലില്ലെന്ന് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടി വ്യാപകമായ പ്രതിഷേധത്തിന് വഴിവച്ചിരുന്നു.

നിയമ, തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിയുള്ള തൊഴില്‍ ബ്യൂറോ ആണ് പഠനത്തിന് നേതൃത്വം നല്‍കുന്നത്. സര്‍വേയുമായി ബന്ധപ്പെട്ട് കല്‍ക്കട്ട സര്‍വകലാശാലയിലെ പ്രഫസര്‍ എമിററ്റസ് എസ് പി മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയും ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹം തന്നെ തയ്യാറാക്കിയ രീതിശാസ്ത്രമനുസരിച്ചാണ് പഠനം നടത്തുന്നതും അനുമാനങ്ങളും നിഗമനങ്ങളും രൂപീകരിക്കുന്നതും.

സാമ്പത്തിക ശാസ്ത്രജ്ഞനായ അമിതാഭ് കുണ്ടുവാണ് കമ്മിറ്റിയുടെ കൊ ചെയര്‍പേഴ്‌സണ്‍. ആറ് മാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കി റിപോര്‍ട്ട് സമര്‍പ്പിക്കും.

കുടിയേറ്റത്തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് കൊവിഡ് ഏതൊക്കെ രീതിയില്‍ അവരുടെ ജീവിതത്തെ ബാധിച്ചുവെന്ന് കണ്ടെത്തുകയാണ് സര്‍വേയുടെ ലക്ഷ്യം.

കൊവിഡ് കാലത്തെ, ആരോഗ്യം, തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം, റേഷന്‍ സംവിധാനം തുടങ്ങിയ എല്ലാ വിവരങ്ങളും അന്വേഷിക്കുന്നുണ്ട്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നൂറുകണക്കിനു പേരുടെ മരണത്തിനും ആയിരങ്ങളുടെ തൊഴില്‍നിഷേധത്തിനും ഇടയാക്കിയിരുന്നു.

Next Story

RELATED STORIES

Share it