Latest News

ലോക് ഡൗണ്‍: കരാര്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ വേതനവും നല്‍കാന്‍ ധനവകുപ്പ് ഉത്തരവ്

ലോക് ഡൗണ്‍: കരാര്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ വേതനവും നല്‍കാന്‍ ധനവകുപ്പ് ഉത്തരവ്
X

തിരുവനന്തപുരം: ഏപ്രില്‍ 21 മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച മെയ് 8 വരെ പ്രവൃത്തി ദിവസങ്ങളുടെ 50 ശതമാനമോ അതിലധികമോ ദിവസങ്ങള്‍ ജോലിക്കു ഹാജരായ ദിവസ വേതന, കരാര്‍ തൊഴിലാളികള്‍ക്ക് മുഴുവന്‍ പ്രവൃത്തി ദിവസങ്ങളിലെയും വേതനം നല്‍കാന്‍ ധനവകുപ്പ് ഉത്തരവിറക്കി. 50 ശതമാനത്തില്‍ കുറവു ദിവസങ്ങളില്‍ ഹാജരായ വര്‍ക്ക് ഹാജരായ ദിവസങ്ങളിലെ ശമ്പളം മാത്രമേ നല്‍കൂ.

അവശ്യ സര്‍വീസ് വകുപ്പുകളില്‍ ജോലി നോക്കുന്ന കരാര്‍, ദിവസ വേതന ജീവനക്കാര്‍ വര്‍ക്ക് ഹോം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കി മുഴുവന്‍ വേതനം നല്‍കും.

Next Story

RELATED STORIES

Share it