ആറു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത 51കാരനായ അധ്യാപകന്‍ അറസ്റ്റില്‍

ഡാര്‍ജിലിംഗ് ജില്ലയിലെ മിറികിലാണ് സംഭവം. ക്ലാസിലെ മറ്റ് കുട്ടികള്‍ പുറത്ത് കളിക്കുന്നതിനിടെ സ്‌കൂളിലെ പ്രൈമറി വിഭാഗം ക്ലാസ്മുറിയില്‍ വച്ച് അധ്യാപകന്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ആറു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത 51കാരനായ അധ്യാപകന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വച്ച് ആറു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത 51കാരനായ അധ്യാപകന്‍ അറസ്റ്റില്‍. ഡാര്‍ജിലിംഗ് ജില്ലയിലെ മിറികിലാണ് സംഭവം. ക്ലാസിലെ മറ്റ് കുട്ടികള്‍ പുറത്ത് കളിക്കുന്നതിനിടെ സ്‌കൂളിലെ പ്രൈമറി വിഭാഗം ക്ലാസ്മുറിയില്‍ വച്ച് അധ്യാപകന്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

അധ്യാപകനെതിരേ പോക്‌സോ ഉള്‍പ്പെടയുള്ള വകുപ്പുകള്‍ ചുമത്തി.ഇദ്ദേഹത്തെ കുര്‍സിയോങ് പോക്‌സോ കോടതി ചൊവ്വാഴ്ചവരെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.ഞായറാഴ്ച കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതും പ്രതിയെ അറസറ്റ് ചെയ്തതും. വ്യാഴാഴ്ച മറ്റ് കുട്ടികള്‍ പുറത്ത് കളിക്കുന്നതിനിടെ അധ്യാപകന്‍ കുട്ടിയെ ക്ലാസ് മുറിക്കുള്ളിലിട്ട് പീഡനത്തിനിരയാക്കുകയായിരുന്നു.

വീട്ടിലെത്തിയപ്പോള്‍ ഇക്കാര്യം കുട്ടി അമ്മയോട് പറയുകയായിരുന്നു. സ്വകാര്യഭാഗങ്ങളില്‍ വേദനയുണ്ടെന്നും പെണ്‍കുട്ടി അമ്മയോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിക്കുകയായിരുന്നു.

RELATED STORIES

Share it
Top