Latest News

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലായ സ്വപ്നക്ക് ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് തൊട്ടുമുന്‍പ് 'വേദന മാറി'

അതിനിടെ സ്വപ്നയ്ക്കു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വീണ്ടും സ്ഥിരീകരിച്ചു.

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലായ സ്വപ്നക്ക് ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് തൊട്ടുമുന്‍പ് വേദന മാറി
X

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയവേ നെഞ്ചുവേദനയുടെ പേരില്‍ ആശുപത്രിയില്‍ അഡ്മിറ്റായ സ്വപ്‌ന സുരേഷിന് ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് തൊട്ടുമുന്‍പ് 'വേദന മാറി'. നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞ് ദിവസങ്ങളോളം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു സ്വപ്ന സുരേഷ.് ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് തൊട്ടുമുന്‍പ് സ്വപ്ന വിസമ്മതം അറിയിക്കുകയായിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് സമ്മതപത്രം ഒപ്പിട്ടുവാങ്ങാനായെത്തിയ മെഡിക്കല്‍ സംഘത്തോട് നെഞ്ചുവേദന മാറിയെന്നും പരിശോധന ഇപ്പോള്‍ വേണ്ടെന്നമാണ് ഇവര്‍ പറഞ്ഞത്.

അതിനിടെ സ്വപ്നയ്ക്കു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വീണ്ടും സ്ഥിരീകരിച്ചു. തുടര്‍ന്ന് സ്വപ്നയെയും വയറുവേദനയെ തുടര്‍ന്ന് എന്‍ഡോസ്‌കോപ്പിക്ക് വിധേയനായ കെ ടി റമീസിനെയും ജയിലിലേക്ക് തിരിച്ചയച്ചു. സ്വപ്നയെ രണ്ടാമതും ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ ഇസിജി, എക്കോ പരിശോധനകള്‍ നടത്തിയിരുന്നെങ്കിലും കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടിരുന്നില്ല. ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ ഒരുങ്ങിയെങ്കിലും ഇവര്‍ നെഞ്ചുവേദന ശക്തമാണെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതോടെയാണ് ആന്‍ജിയോഗ്രാം നിര്‍ദേശിച്ചത്. സ്വപ്നയുടെ ആശുപത്രി വാസം നാടകമായിരുന്നുവെന്നാണ് ജയില്‍വകുപ്പ് സംശയിക്കുന്നത്. മൊഴിയിലെ വൈരുധ്യങ്ങള്‍ ഒഴിവാക്കാനും തുടര്‍നടപടികള്‍ ആസൂത്രണം ചെയ്യാനും വേണ്ടിയാണ് ഒരേസമയം ഇരുവരും ആശുപത്രിലെത്തിയതെന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്.

ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കരുതെന്നും പുറംലോകവുമായി ആശയ വിനിമയത്തിന് അവസരം ഒരുക്കരുതെന്നും ജയില്‍ സൂപ്രണ്ടുമാര്‍ പൊലീസിന് കത്തു നല്‍കിയിരുന്നു. എന്നാല്‍, സ്വപ്ന ആശുപത്രി സെല്ലിനുള്ളില്‍നിന്ന് ഫോണ്‍ ചെയ്‌തെന്ന സൂചന ലഭിച്ചതോടെയാണ് ആശുപത്രിവാസം ആസൂത്രിതമെന്ന സംശയം ശക്തമായത്.

Next Story

RELATED STORIES

Share it