- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കോഴിക്കോട്: പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. ദിനേശന്‍ എന്നയാളെയാണ് പേരാമ്പ്ര മുതുവണ്ണാച്ചയില്‍ വച്ച് മൂന്നംഗ സംഘം ആക്രമിച്ചത്. ദിനേശന്‍ കുറ്റ്യാടിയിലെ കട അടച്ച് മടങ്ങവെയാണ് ആക്രമണം. തലയ്ക്കും കൈകള്‍ക്കും പരിക്കേറ്റ ദിനേശനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പേരാമ്പ്രയില്‍ പൂജാദ്രവ്യങ്ങള്‍ വില്‍ക്കുന്ന കട നടത്തിവരികയായിരുന്നു ദിനേശന്‍. രാത്രി കടയടച്ച് മടങ്ങവേ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ ദിനേശന് ഗുരുതരമായി പരിക്കേറ്റു. ആദ്യം ഇദ്ദേഹത്തെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും പരിക്കുകള്‍ ഗുരുതരമെന്ന് കണ്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുറച്ച് നാളുകള്‍ക്ക് മുന്‍പ് ബിജെപി-സിപിഎം സംഘര്‍ഷമുണ്ടായ പ്രദേശത്ത് തന്നെയാണ് ഇന്നും ആക്രമണമുണ്ടായത്. ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതി കൂടിയാണ് ദിനേശന്‍. ബിജെപി പ്രവര്‍ത്തകര്‍ ഇതിന് പകരം ചോദിക്കാന്‍ നടത്തിയ ആക്രമണമാണിതെന്ന് ആരോപണമുയരുന്നുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















