Latest News

എറണാകുളത്ത് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത് സൈനികന്‍

എറണാകുളത്ത് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത് സൈനികന്‍
X

കൊച്ചി: കഴിഞ്ഞ ശനിയാഴ്ച എറണാകുളം നഗരത്തിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത് ലഡാക്കില്‍ സൈനികനായ തെലങ്കാന ബഗംപഹല്‍ സ്വദേശി മാരം റെഡിയാണെന്ന്(42)തിരിച്ചറിഞ്ഞു. ഇയാള്‍ ഉപേക്ഷിച്ച തിരിച്ചറിയല്‍ കാര്‍ഡ് പോലിസ് കൊച്ചി പോലിസ് നടത്തിയ തെരച്ചിലില്‍ എറണാകുളം സൗത്ത് ഭാഗത്ത് നിന്നും കണ്ടെത്തി. അതാണ് ആളെ തിരിച്ചറിയാന്‍ സഹായകമായത്. മരണവിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കൊച്ചിയിലേക്ക് തിരിച്ചു.

ലഡാക്കിലെ കരസേനയുടെ 18 എന്‍ജിനിയേഴ്‌സ് ബറ്റാലിയനിലെ ഹവില്‍ദാര്‍ മേജറായ മാരം റെഡ്ഢി കാല്‍ നൂറ്റാണ്ടിലേറെയായി സൈനികനാണ്. അടുത്ത ബന്ധുക്കള്‍ക്ക് ഒപ്പം തീര്‍ത്ഥാടനത്തിനായി കേരളത്തിലെത്തിയതായിരുന്നു. മാരം റെഡ്ഢിയെ കാണാതായെങ്കിലും ബന്ധുക്കള്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇടയ്ക്കിടെ തനിച്ച് പോകുന്ന പ്രകൃതക്കാരനായതിനാല്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. കേരളത്തിലെത്തിയപ്പോള്‍ ഭാര്യയും ഒപ്പമുണ്ടായിരുന്നെന്നാണ് പോലിസിന് ലഭിച്ച വിവരം. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധക്കള്‍ക്ക് വിട്ടുനല്‍കും.

Next Story

RELATED STORIES

Share it