Latest News

ഡ്യൂട്ടി സമയത്ത് പോലിസ് സ്‌റ്റേഷന് മുന്നിലിരുന്ന് മദ്യപിച്ച ആറു പോലിസുകാരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

ഡ്യൂട്ടി സമയത്ത് പോലിസ് സ്‌റ്റേഷന് മുന്നിലിരുന്ന് മദ്യപിച്ച ആറു പോലിസുകാരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു
X

കഴക്കൂട്ടം: ഡ്യൂട്ടി സമയത്ത് പോലിസ് സ്‌റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തിലിരുന്ന് മദ്യപിച്ച ആറു പോലിസുകാരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ ബിനു, അരുണ്‍, സിപിഒമാരായ അരുണ്‍, രതീഷ്, മനോജ്, അഖില്‍രാജ് എന്നിവര്‍ക്കെതിരേയാണ് കര്‍ശന നടപടി സ്വീകരിച്ചത്. കഴക്കൂട്ടം പോലിസ് സ്‌റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ട സ്വകാര്യ വാഹനത്തിനുള്ളിലിരുന്നായിരുന്നു മദ്യപാനം.

വാഹനത്തിലിരുന്ന് ഗ്ലാസില്‍ മദ്യം പകര്‍ന്നുകുടിക്കുന്ന ദൃശ്യങ്ങള്‍ പോലിസ് സ്‌റ്റേഷനില്‍ വന്ന ആള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ പോലിസിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നു. തുടര്‍ന്ന് സിറ്റി പോലിസ് കമ്മിഷണര്‍ കഴക്കൂട്ടം എസിപിയോട് അടിയന്തര റിപോര്‍ട്ട് ആവശ്യപ്പെട്ടു. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡ്യൂട്ടി സമയത്താണ് മദ്യപിച്ചതെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആറു പേരെയും സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷന് പുറമെ, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ 'നല്ല നടപ്പ് പരിശീലനം' (refresher training) നല്‍കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it