Latest News

'സുരക്ഷ ഉറപ്പ് നല്‍കി'; കാബൂളിലെ സിഖ് ഗുരുദ്വാര മേധാവിയുടെ വീഡിയോ പങ്കുവച്ച് താലിബാന്‍ നേതാവ്

സുരക്ഷ ഉറപ്പ് നല്‍കി; കാബൂളിലെ സിഖ് ഗുരുദ്വാര മേധാവിയുടെ വീഡിയോ പങ്കുവച്ച് താലിബാന്‍ നേതാവ്
X

ന്യൂഡല്‍ഹി: അഫ്ഗാനില്‍ ജീവിക്കുന്ന ഹിന്ദുക്കളും സിഖുകാരും ഭയപ്പെടേണ്ടതില്ലെന്ന് താലിബാന്‍ നേതാക്കള്‍ ഉറപ്പ് നല്‍കിയതായി പറയുന്ന കാബൂള്‍ ഗുരുദ്വാര മേധാവിയുടെ വീഡിയോ പങ്കുവച്ച് താലിബാന്‍ നേതാവ്. അല്‍ ജസീറയുടെ ഒരു റിപോര്‍ട്ടിലാണ് വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ചിരിക്കുന്നത് താലിബാന്‍ പൊളിറ്റിക്കല്‍ ഓഫിസ് വക്താവായ ഡോ. എം നയീം ആണ്.

സമാനമായ വീഡിയോ ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് മന്‍ജീന്ദര്‍ സിങ് സിര്‍സയും പങ്കുവച്ചു. കാബൂളിലെ ഗുരുദ്വാരാ മേധാവിയുമായും സിഖ്, ഹിന്ദു നേതാക്കളുമായും ഫോണില്‍ സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.

76 സെക്കന്‍ഡ് വീഡിയോയില്‍ ചില താലിബാന്‍കാര്‍ ഒരു ഗുരുദ്വാര സന്ദര്‍ശിക്കുന്നതും അവിടെ അഭയം തേടിയ സിഖുകാരുമായി സംസാരിക്കുന്നതും ദൃശ്യമാണ്. ഗുരുദ്വാര കമ്മിറ്റി പ്രസിഡന്റിന്റെ പഷ്തൂര്‍ ഭാഷയിലെ പ്രസ്താവനയും അടങ്ങുന്നു.

''ഗുരുദ്വാരയിലെ ഗുര്‍നാം സിങ്, സന്‍ഗീത് തുടങ്ങിയവരുമായി സംസാരിച്ചു. അവര്‍ ഗര്‍തെ പര്‍വാന്‍ സാഹിബ് ഗുരുദ്വാരയില്‍ അഭയം തേടിയവരാണ്. ഇന്ന് താലിബാന്‍ നേതാക്കള്‍ വന്നിരുന്നു. ഹിന്ദുക്കളെയും സിഖുകാരെയും കണ്ട് അവര്‍ക്ക് സുരക്ഷ വാഗദാനം ചെയ്തു''- സിര്‍സ ട്വീറ്റ് ചെയ്തു.

ഇതേ വീഡിയോ ആണ് ഡോ. എം നയീം ഷെയര്‍ ചെയ്തത്. അറബി ഭാഷയില്‍ ട്വീറ്റും ചെയ്തിട്ടുണ്ട്.

20 വര്‍ഷത്തിനുശേഷമാണ് താലിബാന്‍ അഫ്ഗാനില്‍ അധികാരം പിടിക്കുന്നത്.

Next Story

RELATED STORIES

Share it