Latest News

ചാലക്കുടിയില്‍ എസ്.ഡി.പി.ഐ നിര്‍ണായക ശക്തിയാകും: എം കെ മനോജ്കുമാര്‍

കേരളത്തില്‍ ഇരു മുന്നണികളും ബിജെപിയോട് സൗഹൃദ നിലപാടിലാണ്. ബിജെപിക്ക് സാധ്യതയുണ്ടെന്ന് അവകാശപ്പെടുന്ന തിരുവനന്തപുരത്ത് ബിജെപിക്ക് എതിരേ ഇരു മുന്നണികളും പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് ബിജെപി സൗഹാര്‍ദ്ദത്തിന്റെ വ്യക്തമായ തെളിവാണെന്നു അദ്ദേഹം പറഞ്ഞു.

ചാലക്കുടിയില്‍ എസ്.ഡി.പി.ഐ  നിര്‍ണായക ശക്തിയാകും: എം കെ മനോജ്കുമാര്‍
X

ആലുവ: ചാലക്കുടിയില്‍ എസ്.ഡി.പി.ഐ നിര്‍ണായക ശക്തിയായി ഉയര്‍ന്ന് വരുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍. ആലുവ പ്രിയദര്‍ശിനി ടൗണ്‍ ഹാളില്‍ എസ്.ഡി.പി.ഐ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി പി പി മൊയ്തീന്‍ കുഞ്ഞിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഇരു മുന്നണികളും ബിജെപിയോട് സൗഹൃദ നിലപാടിലാണ്. ബിജെപിക്ക് സാധ്യതയുണ്ടെന്ന് അവകാശപ്പെടുന്ന തിരുവനന്തപുരത്ത് ബിജെപിക്ക് എതിരേ ഇരു മുന്നണികളും പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് ബിജെപി സൗഹാര്‍ദ്ദത്തിന്റെ വ്യക്തമായ തെളിവാണെന്നു അദ്ദേഹം പറഞ്ഞു. നേരത്തെ ചാലക്കുടിയില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന റോയി അറക്കലിന് സാങ്കേതിക കാരണങ്ങളാല്‍ മല്‍സരിക്കാന്‍ കഴിയാത്തതിനാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി പി മൊയ്തീന്‍ കുഞ്ഞിനെ ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയായി കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു.

ദേശീയ പ്രവര്‍ത്തക സമിതി അംഗം ഇ എം അബ്ദുല്‍ റഹ്മാന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുവാറ്റുപുഴ അഷ്‌റഫ് മൗലവി, കെ കെ റൈഹാനത്ത് ടീച്ചര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറക്കല്‍, സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്, സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍, എസ്.ഡി.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സലിം കുഞ്ഞുണ്ണിക്കര,

എസ്.ഡി.പി.ഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഇ എം ലത്തീഫ്, അജ്മല്‍ കെ മുജീബ്, ബാബു വേങ്ങൂര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it