Latest News

സൗദിയില്‍ ചൊവ്വാഴ്ച റമദാന്‍ വ്രതാരംഭത്തിനു സാധ്യത

റമദാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്നും മാസപ്പിറവി കാണുന്നവര്‍ അക്കാര്യം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

സൗദിയില്‍ ചൊവ്വാഴ്ച റമദാന്‍ വ്രതാരംഭത്തിനു സാധ്യത
X

റിയാദ്: സൗദിയില്‍ ചൊവ്വാഴ്ചയാണ് റമദാന്‍ വ്രതാരംഭത്തിനു സാധ്യതയെന്ന് ജ്യോതിശ്ശാസ്ത്രജ്ഞന്‍ ഡോ.ഖാലിദ് അല്‍ സാക് അഭിപ്രായപ്പെട്ടു. ഞായറാഴ്ച സൂര്യാസ്തമയത്തിനു മുമ്പ്തന്നെ ചന്ദ്രന്‍ അസ്തമിക്കുമെന്നാണ് ഡോ. ഖാലിദ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ തിങ്കളാഴ്ച 20 മിനിറ്റോളം ചന്ദ്രന്‍ ദൃശ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ റമദാന്‍ 30 ദിവസം ഉണ്ടായിരിക്കുമെന്നും ഡോ. ഖാലിദ് സാക് കണക്കാക്കുന്നു. എന്നാല്‍, ഞായറാഴ്ചയും തിങ്കളാഴ്ചയും മാസപ്പിറിവി നിരീക്ഷിക്കണമെന്നും യഥാസമയം അറിയിക്കണെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


റമദാന്‍ മാസപ്പിറവി നിരീക്ഷിക്കണമെന്നും മാസപ്പിറവി കാണുന്നവര്‍ അക്കാര്യം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്നും സുപ്രീം കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ശഅ്ബാന്‍ 29 ന് ഞായറാഴ്ച വൈകിട്ട് എല്ലാവരും മാസപ്പിറവി നിരീക്ഷിക്കണം. നാളെ വൈകിട്ട് മാസപ്പിറവി ദൃശ്യമാകാത്ത പക്ഷം തിങ്കളാഴ്ച വൈകിട്ടും മാസപ്പിറവി നിരീക്ഷിക്കണം. നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ തൊട്ടടുത്ത കോടതികളെ വിവരമറിയിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.




Next Story

RELATED STORIES

Share it