രജനീകാന്ത് ആശുപത്രിയില്‍
പുതിയ ചിത്രമായ അണ്ണാത്തയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 ദിവസമായി താരം ഹൈദരാബാദിലാണ്.
ചെന്നൈ: രക്തസമ്മര്‍ദ്ദത്തില്‍ ഗുരുതര ഏറ്റക്കുറച്ചിലുണ്ടായതിനെ തുടര്‍ന്ന് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പുതിയ ചിത്രമായ അണ്ണാത്തയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 ദിവസമായി താരം ഹൈദരാബാദിലാണ്.
സെസിറ്റിലെ നാല് പേര്‍ക്ക് കൊവി പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. അന്നുമുതല്‍ അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു, വെള്ളിയാഴ്ച രാവിലെ രക്തസമ്മര്‍ദ്ദത്തില്‍ വലിയ തോതില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
രജനികാന്തിന് കൊവിഡ് 19 ന്റെ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും, അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം കടുത്ത ഏറ്റക്കുറച്ചിലുകള്‍ കാണിക്കുകയും കൂടുതല്‍ പരിശോധനകള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് അപ്പോളോ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.
RELATED STORIES
സാധനങ്ങള്‍ വില്ക്കാനുണ്ടോ?;ആമസോണില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗംഭീര...
13 Sep 2022 6:26 AM GMTഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ സുരക്ഷിതമാക്കാം ;അറിഞ്ഞിരിക്കാം...
25 Aug 2022 9:09 AM GMTവമ്പന്‍ ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്സ് സെയില്‍
23 July 2022 5:57 AM GMTകരകൗശല മേഖലയ്ക്ക് കൈതാങ്ങായി ഫ്ലിപ്കാര്‍ട്ട് സമര്‍ഥ്
6 Jun 2022 10:34 AM GMTഇനി എല്ലാം ഓണ്‍ലൈനില്‍;ഒഎന്‍ഡിസി പ്ലാറ്റ്ഫോമുമായി കേന്ദ്ര സര്‍ക്കാര്‍
25 May 2022 8:48 AM GMTക്രെഡിറ്റ് കാര്‍ഡ് ഷോപ്പിങ് സുരക്ഷിതമാക്കാന്‍ ചില ടിപ്പുകള്‍
23 April 2022 5:51 AM GMT