Latest News

ക്ഷേത്രത്തിലേക്ക് പോയ യുവതിയെ ഭര്‍ത്താവിന്റെ ബന്ധുവും സുഹൃത്തും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു കൊന്നു

പൂനെ ജില്ലയിലെ മൗജെ സോമതാനെ ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപമാണ് സംഭവം. യുവതി ഭര്‍ത്താവിന്റെ ബന്ധുവിനൊപ്പം ക്ഷേത്രത്തിലേക്ക് പോയതായിരുന്നു.

ക്ഷേത്രത്തിലേക്ക് പോയ യുവതിയെ ഭര്‍ത്താവിന്റെ ബന്ധുവും സുഹൃത്തും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തു കൊന്നു
X

മുംബൈ: 19കാരിയായ യുവതിയെ ഭര്‍ത്താവിന്റെ ബന്ധുവും സുഹൃത്തും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പോലിസ്. പൂനെ ജില്ലയിലെ മൗജെ സോമതാനെ ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപമാണ് സംഭവം. യുവതി ഭര്‍ത്താവിന്റെ ബന്ധുവിനൊപ്പം ക്ഷേത്രത്തിലേക്ക് പോയതായിരുന്നു.

'ഇരുവരും ക്ഷേത്രത്തിനടുത്തുള്ള വനപ്രദേശത്ത് വച്ച് അവളെ ബലമായി ബലാത്സംഗം ചെയ്തു. യുവതി ചെറുത്തുനിന്നതോടെ അവര്‍ അവളെ സ്‌കാര്‍ഫ് കൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും തിരിച്ചറിയാതിരിക്കാന്‍ മുഖം വികൃതമാക്കുകയും ചെയ്തതായി പോലിസ് പറഞ്ഞു. സംഭവത്തില്‍ പിംപ്രി ചിഞ്ച്‌വാഡിലെ തലേഗാവ് ദാബഡെ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

യുവതിയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂട്ട് പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it