നെടുങ്കണ്ടത്ത് പോലിസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയില്‍

ഇടുക്കി: മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനായി കൊണ്ടുപോവുന്നതിനിടെ രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയിലായി. ഇന്ന് പുലര്‍ച്ചെ രണ്ടിന് ഇയാളുടെ നെടുങ്കണ്ടത്തെ വീടിന് സമീപത്തു നിന്നാണ് അറസ്റ്റിലായത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മകളെ പീഡിപ്പിച്ച കേസില്‍ നെടുങ്കണ്ടം പോലിസ് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്ത പിതാവാണ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടത്. തിങ്കളാഴ്ച മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് കേസിലെ രണ്ട് പ്രതികളില്‍ ഒരാളായ പിതാവ് വീട്ടുവളപ്പില്‍നിന്ന് ഓടിരക്ഷപ്പെട്ടത്.
സംഭവത്തില്‍ രണ്ട് പോലിസുകാരെ സസ്പെന്റ് ചെയ്തിരുന്നു. നെടുങ്കണ്ടം പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷാനു എം വാഹിദ്, ഷമീര്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. രണ്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുമ്പോള്‍ കുറഞ്ഞത് അഞ്ച് പോലിസുകാരെങ്കിലും ഉണ്ടാവണമെന്നിരിക്കെ രണ്ട് പേരാണുണ്ടായിരുന്നത്. നെടുങ്കണ്ടം എസ്എച്ച്ഒ, സംഭവദിവസം സ്റ്റേഷന് ചാര്‍ജ് ഉണ്ടായിരുന്ന ഉദ്യോഗസ്ഥന് എന്നിവര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. പോക്സോ കേസ് പ്രതികളുടെ ചിത്രം പുറത്തുപോയ സംഭവത്തിലും പോലിസുകാര്‍ക്കെതിരേ നടപടിയുണ്ടാവും. ഇരയെ തിരിച്ചറിയുന്ന തരത്തില്‍ ചിത്രങ്ങള്‍ പുറത്തുവിട്ടതായാണ് കണ്ടെത്തിയത്.
RELATED STORIES
ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് വര്‍ണാഭമായ തുടക്കം
1 Nov 2023 5:24 PM GMTസാഹിത്യ നൊബേല്‍ പുരസ്കാര ജേതാവ് ലൂയിസ് ഗ്ലിക്ക് അന്തരിച്ചു
14 Oct 2023 6:30 AM GMTസാഹിത്യകാരന് ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു
17 Aug 2023 10:42 AM GMTവിഖ്യാത സാഹിത്യകാരന് മിലന് കുന്ദേര അന്തരിച്ചു
12 July 2023 10:28 AM GMTതടവറയിലെ കവിതകൾ ഇനി കുഞ്ഞുപുസ്തകത്തിൽ വായിക്കാം...
13 Dec 2022 10:12 AM GMTഫ്രഞ്ച് എഴുത്തുകാരി ആനി എര്‍ണുവിന് സാഹിത്യ നൊബേല്‍
6 Oct 2022 12:01 PM GMT