- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി 48 വാഹനങ്ങളില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

പൂനെ: പൂനെ- ബംഗളൂരു ഹൈവേയില്‍ നാവാലെ പാലത്തില്‍ ടാങ്കര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് 48 ഓളം വാഹനങ്ങളില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ദേശീയപാത 48 ലാണ് ഈ വലിയ വാഹന കൂട്ടിയിടി നടന്നത്. പൂനെയിലേക്ക് പോവുകയായിരുന്ന ടാങ്കറിന്റെ ബ്രേക്ക് തകരാറിലാവുകയും നവലെ പാലത്തില്‍ വച്ച് നിരവധി വാഹനങ്ങളില്‍ ഇടിക്കുകയുമായിരുന്നുവെന്ന് സംശയിക്കുന്നതായി പിടിഐ റിപോര്‍ട്ട് ചെയ്തു.
A major accident occurred at Navale bridge on the Pune-Bengaluru highway in Pune in which about 48 vehicles got damaged. Rescue teams from the Pune Fire Brigade and Pune Metropolitan Region Development Authority (PMRDA) have reached the spot: Pune Fire Brigade pic.twitter.com/h5Y5XtxVhW
— ANI (@ANI) November 20, 2022
മുംബൈ- ബംഗളൂരു ഹൈവേയിലുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെങ്കിലും ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. റോഡിന്റെ ചരിവും വാഹനങ്ങളുടെ അമിതവേഗവും കാരണം നവലേ പാലം ഭാഗത്ത് അപകടങ്ങള്‍ പതിവാണ്. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കം ചെയ്യുകയാണ് അധികൃതര്‍. സംഭവത്തില്‍ ചെറിയ കേടുപാടുകള്‍ സംഭവിച്ചത് ഉള്‍പ്പെടെ 48 വാഹനങ്ങള്‍ക്കെങ്കിലും കേടുപാടുകള്‍ സംഭവിച്ചതായി പൂനെ മെട്രോപൊളിറ്റിക്കല്‍ റീജ്യന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (പിഎംആര്‍ഡിഎ) അഗ്‌നിശമന വിഭാഗം അവകാശപ്പെട്ടു. 48 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്യുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















