Latest News

നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും എന്‍ഐഎ, ഇഡി റെയ്ഡ്; മാനന്തവാടിയില്‍ പോപുലര്‍ ഫ്രണ്ട് റോഡ് ഉപരോധിച്ചു

നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും എന്‍ഐഎ, ഇഡി റെയ്ഡ്; മാനന്തവാടിയില്‍ പോപുലര്‍ ഫ്രണ്ട് റോഡ് ഉപരോധിച്ചു
X

മാനന്തവാടി: പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും എന്‍ഐഎ, ഇഡി ഏജന്‍സികളുടെ അന്യായ റെയ്ഡിലും നേതാക്കളെ കസ്റ്റഡിയിലെടുത്തതിലും പ്രതിഷേധിച്ച് മാനന്തവാടിയില്‍ റോഡ് ഉപരോധിച്ചു. മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ കോഴിക്കോട് റോഡ് ജങ്ഷനിലാണ് റോഡുപരോധം സംഘടിപ്പിച്ചത്.

തുടര്‍ന്ന് പോലിസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. പ്രസ്ഥാനത്തിന് നേരെയുള്ള അന്യായ അക്രമത്തെ എന്തുവിലകൊടുത്തും പ്രതിരോധിക്കുമെന്നും ഇന്നത്തെ പ്രതിഷേധം സൂചന മാത്രമാണെന്നും ഇനിയും വേട്ടയാടല്‍ തുടര്‍ന്നാല്‍ പ്രതിഷേധത്തിന്റെ രൂപം മാറുമെന്നും നേതൃത്വം വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Next Story

RELATED STORIES

Share it