Latest News

എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി

എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി
X

തിരുവനന്തപുരം:എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി. റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആറ് മാസത്തേക്ക് കൂടി സസ്‌പെന്‍ഷന്‍ നീട്ടിയത്.

കഴിഞ്ഞ നവംബറിലാണ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോക്ടര്‍ എ ജയതിലകിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്. എന്നാല്‍ പ്രശാന്തിനെ നേരിട്ട് കേള്‍ക്കുന്നതിന് വേണ്ടിയും പ്രശ്‌നങ്ങള്‍ എല്ലാം പറഞ്ഞ് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശം ഉണ്ടായിരുന്നതിനാല്‍ ചീഫ് സെക്രട്ടറി പ്രശാന്തിനെ ഹിയറിംഗിന് വിളിപ്പിച്ചിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറി നടത്തുന്ന ഓരോ ഹിയറിംഗിന് ശേഷവും ഹിയറിംഗിലെ വിവരങ്ങള്‍ പങ്ക് വെച്ചുകൊണ്ട് എന്‍ പ്രശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ പങ്കിട്ടിരുന്നു.




Next Story

RELATED STORIES

Share it