Latest News

മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; മലയാളി സുഹൃത്ത് അറസ്റ്റില്‍

പാലക്കാട്ട് സ്വദേശിയായ സുജീഷ് ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്.

മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; മലയാളി സുഹൃത്ത് അറസ്റ്റില്‍
X

മംഗലൂരു: മംഗളൂരുവിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മലയാളി സുഹൃത്ത് അറസ്റ്റില്‍. പാലക്കാട്ട് സ്വദേശിയായ സുജീഷ് ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ്. കര്‍ണാടക ബിദാര്‍ സ്വദേശി വൈശാലി ഗെയ്ക് വാദ് ഞായറാഴ്ചയാണ് അപ്പാര്‍ട്ടുമെന്റില്‍ ആത്മഹത്യ ചെയ്തത്.

മംഗലൂരുവിലെ ആസ്പത്രിയില്‍ ഡോക്ടറായി പരിശീലനം നടത്തിയിരുന്ന വൈശാലി കുത്താറിലെ അപ്പാര്‍ട്ടുമെന്റിലാണ് താമസിച്ചിരുന്നത്. അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ച പോലിസ് വൈശാലിയുടെ സുഹൃത്തായ സുജിഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. സുജീഷ് വൈശാലിക്കൊപ്പം പ്രാക്ടീസ് ചെയ്യുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയാണെന്നും ഇയാള്‍ വൈശാലി താമസിക്കുന്ന കെട്ടിടത്തിലാണെന്നും ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.


Next Story

RELATED STORIES

Share it