Latest News

കണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
X

കണ്ണൂര്‍: കണ്ണൂര്‍ എക്‌സൈസ് റെയിഞ്ചും കണ്ണൂര്‍ എക്‌സൈസ് ഐബിയും കണ്ണൂര്‍ ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ 600 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍. താമരശ്ശേരി കിടവൂര്‍ നടമുറിക്കല്‍ വീട്ടില്‍ ജാഫര്‍ ആണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അറസ്റ്റിലായത്.

കണ്ണൂര്‍ റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്ത്, കണ്ണൂര്‍ ആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ ശശി എന്‍ കെ, കണ്ണൂര്‍ ഐ ബി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രദീപ്, പ്രിവന്റീവ് ഓഫിസര്‍ സന്തോഷ് എം.കെ, പ്രവീണ്‍ എന്‍ വി, കണ്ണൂര്‍ ഐ ബിയിലെ പ്രിവന്റീവ് ഓഫീസര്‍മാരായ വിനോദ്, ദിലീപ്, സുധീര്‍ ആര്‍പിഎഫ് ഹെഡ് കോണ്‍സ്റ്റബിള്‍ സജീവന്‍ എംകെ, കണ്ണൂര്‍ റെയിഞ്ചിലെ

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുഹൈല്‍ പിപി,സജിത്ത് എം, രജിത്ത് കുമാര്‍ എന്‍, നിഖില്‍.പി എന്നിവര്‍ പിടികൂടിയെ സംഘത്തില്‍ ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it