Latest News

നീതി ജലം പോലെയും ധർമ്മം ശക്തിപ്രവാഹം പോലെയും ഒഴുകേണ്ടതുണ്ട്

വാളയാര്‍ കേസില്‍ അന്വേഷണം ഗംഭീരമായി നടന്നു എന്ന് സർക്കാർ വിശ്വസിക്കുന്നു എന്ന് തോന്നുന്നു. നിയമത്തെക്കുറിച്ചോ മനുഷ്യരെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത ഒരു പോലീസുദ്യോഗസ്‌ഥനാണ് ഈ കേസന്വേഷിച്ചത് എന്ന കാര്യം അയാളുടെ വാക്കുകളിൽനിന്നു തന്നെ വ്യക്തമായിട്ടും അയാൾക്ക് ഒരു നടപടിയും നേരിടേണ്ടി വരുന്നില്ല എന്നത് ഖേദകരമാണ്.

നീതി ജലം പോലെയും ധർമ്മം ശക്തിപ്രവാഹം പോലെയും ഒഴുകേണ്ടതുണ്ട്
X

കെ ജെ ജേക്കബ്‌

പുനരന്വേഷണത്തിന്റെ സാധ്യതകൾ പരിഗണിക്കും; ആവശ്യമായി വന്നാൽ സി ബി ഐ അന്വേഷണവും. മുഖ്യമന്ത്രി നിയമസഭയിൽ. അത്രയും നന്ന്.

അന്വേഷണം ഗംഭീരമായി നടന്നു എന്ന് സർക്കാർ വിശ്വസിക്കുന്നു എന്ന് തോന്നുന്നു. നിയമത്തെക്കുറിച്ചോ മനുഷ്യരെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത ഒരു പോലീസുദ്യോഗസ്‌ഥനാണ് ഈ കേസന്വേഷിച്ചത് എന്ന കാര്യം അയാളുടെ വാക്കുകളിൽനിന്നു തന്നെ വ്യക്തമായിട്ടും അയാൾക്ക് ഒരു നടപടിയും നേരിടേണ്ടി വരുന്നില്ല എന്നത് അദ്‌ഭുതകരമാണ്, ഖേദകരമാണ്; അംഗീകരിക്കില്ല.

വാളയാർ സഹോദരിമാരുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരും എന്നും അവർക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കും എന്നും നമുക്ക് വാക്ക് തന്നത് മുഖ്യമന്ത്രിയാണ്. എന്നിട്ടും ഇതാണ് അനുഭവം എങ്കിൽ, അതിനുത്തരവാദികളായ പോലീസുകാർക്ക് പ്രശ്നമൊന്നുമില്ലെങ്കിൽ, അതിൽ ആഭ്യന്തരമന്ത്രിയ്ക്കു പ്രശ്നമില്ലെങ്കിൽ, ഭരണകക്ഷിയ്ക്കു പ്രശ്നമില്ലെങ്കിൽ പിന്നെ പ്രശ്നം നമുക്കായിരിക്കണം; സംശയിക്കണ്ട. അതുകൊണ്ടു നമ്മൾ ശബ്ദമുയർത്തേണ്ടതുണ്ട്.

"ഈ കേസ് അട്ടിമറിച്ചതിനു ഇന്നയിന്ന ആളുകളാണ് ഉത്തരവാദികൾ എന്ന് കോടതിയ്ക്ക് ബോധ്യമായിരിക്കുന്നു" എന്നും

"ഈ പെൺകുട്ടികളുടെ മരണത്തിനു ഇന്നയിന്ന ആളുകൾ ഉത്തരവാദികളാണെന്നു കോടതിയ്ക്ക് ബോധ്യമായിരിക്കുന്നു." എന്നുമുള്ള കോടതി വിധികൾ വരുന്നതുവരെ നമ്മൾ ഇക്കാര്യത്തിൽ ശ്രദ്ധ കാണിക്കേണ്ടതുണ്ട്. സമ്മർദ്ദം തുടരേണ്ടതുണ്ട്, ശബ്ദിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്.

ഫോണിലും മെസ്സഞ്ചറിലും സംസാരിക്കുന്നവർ പലരും നിരാശ പങ്കുവയ്ക്കുകയാണ്. ഞാനവരോട് പറയുന്നത് ഒരൊറ്റ കാര്യമാണ്: ന്നൂറുകൊല്ലംമുൻപാണ് ഇത്തരം ഒരു സംഭവം നടക്കുന്നതെങ്കിൽ ആരും അറിയുക പോലുമില്ല. അവിടെനിന്നു ഇങ്ങിനെ സംഭവിച്ചതിനെക്കുറിച്ച് നാട്ടിലെ ഭരണാധികാരിയ്ക്കു എണീറ്റ്നിന്നു ഉത്തരം പറയേണ്ട അവസ്‌ഥയിലേക്കു നമ്മൾ എത്തി. അത് വെറുതെ എത്തിയതല്ല, സമരം ചെയ്തുതന്നെ എത്തിയതാണ്.

ആ പ്രക്രിയ, സമരം, തുടരുക എന്നതുമാത്രമാണ് നമുക്ക് ചെയ്യനുള്ളത്. ഇനിയൊരു സംഭവം ആവർത്തിക്കാതിരിക്കാൻ മാത്രം ഭരണാധികാരികളെ ഉത്തരവാദിത്തമുള്ളവരാക്കാനുള്ള സമരം തുടരേണ്ടതുണ്ട്.

"Let justice roll down like waters and righteousness like a mighty stream." ഡോക്ടർ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ:

"നീതി ജലം പോലെയും ധർമ്മം ശക്തിപ്രവാഹം പോലെയും ഒഴുകേണ്ടതുണ്ട്. എളുപ്പവഴികളില്ല.


Next Story

RELATED STORIES

Share it