Latest News

പെരുവന്താനത്ത് സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

പെരുവന്താനത്ത് സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
X

കോട്ടയം: ഇടുക്കി പെരുവന്താനം ചുഴിപ്പില്‍ സ്‌കൂട്ടറില്‍ ബസിടിച്ച് വീട്ടമ്മ മരിച്ചു. പീരുമേട് കരടിക്കുഴി എസ്‌റ്റേറ്റിലെ താമസക്കാരിയായ സുശീല (48) ആണ് മരിച്ചത്. രാവിലെ 8.15 ഓടെയായിരുന്നു അപകടം. സ്‌കൂട്ടറില്‍ ഭര്‍ത്താവ് അലക്‌സാണ്ടര്‍ക്കൊപ്പം മകളുടെ വീട്ടിലേയ്ക്ക് പോവും വഴിയാണ് വീട്ടമ്മ അപകടത്തില്‍പ്പെട്ടത്.

ബസ്സുമായി കൂട്ടിയിടിച്ച സ്‌കൂട്ടറില്‍ നിന്ന് ഇരുവരും തെറിച്ചുവീഴുകയായിരുന്നു. സുശീല ബസ്സിനടിയിലേയ്ക്കും, ഭര്‍ത്താവ് എതിര്‍വശത്തേയ്ക്കുമാണ് വീണത്. സുശീലയുടെ മുകളിലൂടെ ബസ്സിന്റെ ടയര്‍ കയറിയിറങ്ങി തല്‍ക്ഷണം മരണം സംഭവിച്ചു.

Next Story

RELATED STORIES

Share it