ഹെലികോപ്റ്റര്‍ അപകടം; ലഫ്റ്റനന്റ് കേണല്‍ ഹര്‍ജിന്ദര്‍ സിങ്ങിന്റെ മൃതദേഹം സംസ്‌കരിച്ചു

ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടം നടക്കുമ്പോള്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനോടൊപ്പമുണ്ടായിരുന്ന ലഫ്റ്റനന്റ് കേണല്‍ ഹര്‍ജിന്ദര്‍ സിങ്ങിന്റെ മൃതദേഹം കല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറില്‍ സംസ്‌കരിച്ചു. പുത്രി പ്രീത് ആണ് അന്ത്യകര്‍മങ്ങള്‍ ചെയ്തത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
സംസ്‌കരിക്കുന്നതിനു മുന്നോടിയായി ഭാര്യയും മകളും അന്തിമോപചാരം അര്‍പ്പിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും സംസ്‌കാരച്ചടങ്ങിനെത്തിയിരുന്നു.
ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എംഎം നരവനെ, ഇന്ത്യന്‍ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി, നാവികസേന ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍, മറ്റ് സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരും ലെഫ്റ്റനന്റ് കേണല്‍ ഹര്‍ജീന്ദര്‍ സിംഗിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഡിസംബര്‍ 8ാം തിയ്യതി തമിഴ്‌നാട്ടിലെ കൂനൂരില്‍നടന്ന അപകടത്തില്‍ ജനറല് ബിപിന്‍ റാവത്തും ഭാര്യയും അടക്കം 13 പേരാണ് മരിച്ചത്. ഇന്ത്യന്‍ വ്യമോസേനയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്.
RELATED STORIES
ഹൃദയാഘാതം: താമരശ്ശേരി എസ്ഐ മരണപ്പെട്ടു
12 Aug 2022 6:45 AM GMT'വ്യാജ ഓഡിഷന് നടത്തി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു': പടവെട്ട്...
12 Aug 2022 6:37 AM GMTഇസ്രായേല്‍ നരനായാട്ട്: ഗസയെ ഈജിപ്ത് പിന്നില്‍നിന്ന് കുത്തിയോ?
12 Aug 2022 6:18 AM GMT'ന്നാ താന്‍ കേസ് കൊട്'; 'വഴിയില്‍ കുഴിയുണ്ട്' എന്ന പരസ്യവാചകം വെറും...
12 Aug 2022 5:18 AM GMTമരിച്ചവരുടെ പേരിലും വായ്പ; കരുവന്നൂര്‍ ബാങ്കിലെ ഇഡി പരിശോധനയില്‍...
12 Aug 2022 4:25 AM GMTജമ്മു കശ്മീരില്‍ കുടിയേറ്റ തൊഴിലാളി വെടിയേറ്റു മരിച്ചു
12 Aug 2022 4:07 AM GMT