വിഷം കഴിച്ച യുവാവിനെ കൊണ്ടുപോയത് ക്ഷേത്രത്തിലേക്ക്; ചികില്‍സ വൈകി ഒടുവില്‍ മരണം

തടാകക്കരയില്‍ വിഷം കഴിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയ 28കാരനായ ജീവ് രാജ് റാത്തോറാണ് വീട്ടുകാരുടെ അനാസ്ഥയെതുടര്‍ന്ന് മരിച്ചത്.

വിഷം കഴിച്ച യുവാവിനെ കൊണ്ടുപോയത് ക്ഷേത്രത്തിലേക്ക്; ചികില്‍സ വൈകി ഒടുവില്‍ മരണം
ഗുരുഗ്രാം: വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ യുവാവ് യഥാ സമയം ചികില്‍സ ലഭിക്കാത്തതിനെതുടര്‍ന്ന് മരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. തടാകക്കരയില്‍ വിഷം കഴിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയ 28കാരനായ ജീവ് രാജ് റാത്തോറാണ് വീട്ടുകാരുടെ അനാസ്ഥയെതുടര്‍ന്ന് മരിച്ചത്. ഇയാളെ ആശുപത്രിയില്‍ കൊണ്ടു പോകാതെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയതിനെതുടര്‍ന്ന് യഥാസമയം ചികില്‍സ ലഭ്യമാക്കാനായില്ല.ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം വീട്ടുകാര്‍ ഇയാളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുകയായിരുന്നു. വെള്ളത്തിനൊപ്പം വിഷം പുറത്തുവരുമെന്നായിരുന്നു വീട്ടുകാരുടെ വിശ്വാസം. തുടര്‍ന്ന് യുവാവിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
RELATED STORIES

Share it
Top