സമാധാനത്തിന് ഒരു അവസരം തരൂ: നരേന്ദ്രമോദിയോട് ഇംറാന്‍ ഖാന്‍
BY SHN25 Feb 2019 11:23 AM GMT

X
SHN25 Feb 2019 11:23 AM GMT
ഇസ്‌ലാമാബാദ്: പഠാന്റെ മകനെങ്കില്‍ പുല്‍വാമയില്‍ നടപടിയെടുക്കണമെന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെല്ലുവിളിക്ക് സമാധാനത്തിന് ഒരു അവസരം നല്‍കണമെന്ന് മറുപടി നല്‍കി പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ കൈമാറിയാല്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഇംറാന്‍ ഖാന്‍ ആവര്‍ത്തിച്ചു. പാക് തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അഭിനന്ദനമറിയിക്കാന്‍ നരേന്ദ്രമോദി ഇംറാന്‍ ഖാനെ വിളിച്ചിരുന്നു. 'പട്ടിണിക്കും, സാക്ഷരതയില്ലായ്മക്കുമെതിരെ ഒന്നിച്ച് പോരാടാം' എന്ന് മോദി പറഞ്ഞപ്പോള്‍, താന്‍ ഒരു 'പഠാന്റെ മകനാണെ'ന്നും വാക്ക് പാലിക്കുമെന്നും ഖാന്‍ മറുപടി നല്‍കി. തുടര്‍ന്നാണ് പുല്‍വാമ സംഭവത്തില്‍ പഠാന്റെ മകന്‍ പരാമര്‍ശം മോദി നടത്തിയത്.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില്‍ നിന്ന് എട്ട്...
27 May 2023 9:24 AM GMT