Latest News

കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐക്ക് കുത്തേറ്റു, പ്രതി പിടിയില്‍

വെസ്റ്റ്ഹില്‍ സ്വദേശി പ്രമോദാണ് പിടിയിലായത്

കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐക്ക് കുത്തേറ്റു, പ്രതി പിടിയില്‍
X

കോഴിക്കോട്: കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐക്ക് കുത്തേറ്റു. ഗ്രേഡ് എസ്ഐ ഷാഫിക്കാണ് കുത്തേറ്റത്. സ്റ്റേഷന് പുറത്ത് ചായ കുടിക്കാന്‍ ഇറങ്ങിയപ്പോഴാണ് എസ്‌ഐക്ക് കുത്തേറ്റത്. എസ്‌ഐയെ കുത്തിയ വെസ്റ്റ്ഹില്‍ സ്വദേശി പ്രമോദ് എന്നയാളെ പോലിസ് പിടികൂടിയിട്ടുണ്ട്. പരിക്കേറ്റ എസ്‌ഐയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലിസ് കസ്റ്റഡിയിലുള്ള പ്രമോദ് നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് വിവരം.

കോഴിക്കോട് ടൗണ്‍ സ്റ്റേഷന് മുന്‍വശത്തായുള്ള ഹോട്ടലില്‍ ചായ കുടിക്കാനായാണ് എസ്‌ഐ ഷാഫി എത്തിയത്. അപ്പോള്‍ ഹോട്ടലിലെ സപ്ലൈയറും പ്രതിയായ പ്രമോദും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. വാക്കുതര്‍ക്കം കടുത്തതോടെ പ്രമോദിനോട് ശബ്ദമുയര്‍ത്തി സംസാരിക്കരുതെന്ന് എസ്‌ഐ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ പ്രമോദ് എസ്‌ഐയോട് തട്ടിക്കയറി. ഇയാളെ പിടിച്ചുമാറ്റാന്‍ എസ്‌ഐ ശ്രമിക്കുകയും പിന്നീട് പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. ഈ സമയം പ്രതി പിന്നില്‍ നിന്നുമെത്തി എസ്‌ഐയെ കുത്തുകയായിരുന്നു. ഉടനെ എസ്‌ഐയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടിയത്.

Next Story

RELATED STORIES

Share it