Latest News

മൊബൈല്‍ ഫോണില്‍ മകള്‍ക്ക് അശ്ലീല ചിത്രം കാണിച്ച് കൊടുത്ത പിതാവ് അറസ്റ്റില്‍

പതിനൊന്ന് വയസ്സുകാരിയായ മകള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ കാണിച്ചു കൊടുക്കുകയും സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് പോലിസ് അറസ്റ്റ്.

മൊബൈല്‍ ഫോണില്‍ മകള്‍ക്ക് അശ്ലീല ചിത്രം കാണിച്ച് കൊടുത്ത പിതാവ് അറസ്റ്റില്‍
X

തൃശ്ശൂര്‍: പ്രായപൂര്‍ത്തിയാത്ത മകള്‍ക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത പിതാവ് അറസ്റ്റില്‍. പതിനൊന്ന് വയസ്സുകാരിയായ മകള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ കാണിച്ചു കൊടുക്കുകയും സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് പോലിസ് അറസ്റ്റ്.

തൃശൂര്‍ സിറ്റി പോലിസ് പരിധിയിലെ ഒരു പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈല്‍ ഫോണില്‍ പോലിസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ നിരവധി അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് പോലിസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it