- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയില്‍ വന്‍ ആയുധശേഖരം പിടികൂടിയെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചരണം
ആയുധങ്ങള്‍ പിടിച്ചെടുത്ത വാര്‍ത്ത മലയാള മാധ്യമങ്ങള്‍ മുക്കിയെന്നാണ് ആരോപണം.

കോഴിക്കോട്: ഡല്‍ഹിയില്‍ വന്‍ ആയുധശേഖരം പിടികൂടിയെന്ന് എഫ്ബിയില്‍ വ്യാജപ്രചരണം. റെയ്ഡില്‍ നിന്ന് ലഭിച്ചതെന്ന് അവകാശപ്പെട്ട് ധാരാളം ആയുധങ്ങളുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. വീടുകളില്‍ നിന്നും അണ്ടര്‍ഗ്രൗണ്ടുകളില്‍ നിന്നുമാണ് ആയുധങ്ങള്‍ പിടിച്ചെടുത്തതെന്ന് പോസ്റ്റില്‍ പറയുന്നു. ആയുധങ്ങള്‍ പിടിച്ചെടുത്ത വാര്‍ത്ത മലയാള മാധ്യമങ്ങള്‍ മുക്കിയെന്നാണ് ആരോപണം. ലഹളയില്‍ ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെയും ലഹളയില്‍ ചുമത്തപ്പെട്ട എഫ്‌ഐആര്‍ന്റെ കണക്കുകളും ഉപയോഗിച്ചിരിക്കുന്നു. ഏതാനും മണിക്കൂറു മുമ്പ് പുറത്തുവിട്ട പോസ്റ്റിന് ഇതുവരെ 59 ഷെയറും ധാരാളം കമന്റുകളും ലഭിച്ചിട്ടുണ്ട്.
ജോര്‍ദാനില്‍ ക്ലാസിക് ഫാഷന്‍ അപാരല്‍ ഇന്റസ്ട്രി ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ഗിരീഷ് രവീന്ദ്രന്‍ നായര്‍(Gireesh Raveendran Nair, https://www.facebook.com/lijugir-eesh) എന്നയാളാണ് പോസ്റ്റിട്ടിരിക്കുന്നത്. കൂടെ ധാരാളം ചിത്രങ്ങളും നല്‍കിയിട്ടുണ്ട്.
തേജസ് ന്യൂസ് നടത്തിയ അന്വേഷണത്തില്‍ നിന്ന് ഉപയോഗിച്ച ചിത്രങ്ങള്‍ പലതും കേരളത്തില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ വടക്കേ ഇന്ത്യയില്‍ പ്രചരിപ്പിച്ചവയാണ്. മറ്റു ചിലത് ഗുജറാത്തിലെ മദ്രസയില്‍ നിന്ന് പിടിച്ചെടുത്തവയെന്നും പ്രചരിപ്പിച്ചിരുന്നു. ഈ ആരോപണങ്ങളെ നേരത്തെ തന്നെ ആള്‍ട്ട് ന്യൂസ് പൊളിച്ചുകളഞ്ഞിരുന്നുവെന്നതാണ് രസകരം. അതുതന്നെയാണ് ഇപ്പോഴും ഉപയോഗിച്ചിരിക്കുന്നത്.

ആദ്യ ചിത്രം ഗുജറാത്തിലെ മദ്രസയില്‍ നിന്ന് പിടിച്ചെടുത്തതെന്ന് പറഞ്ഞ് ഇന്ദാനില്‍ മുഖര്‍ജി എന്ന ഒരാള്‍ പോസ്റ്റ് ചെയ്തതാണ്. യഥാര്‍ത്ഥത്തില്‍ അത് പഞ്ചാബിലെ പട്യാലയിലെ ഒരു 'കിര്‍പാന്‍' ഫാക്ടറിയുടേതാണ്. ഈ ചിത്രം നഗരത്തില്‍ സ്ഥിതിചെയ്യുന്ന 'ഖല്‍സ കിര്‍പാന്‍' ഫാക്ടറിയുടേതാണ്. ഈ ചിത്രത്തിന്റെ ആധികാരികതയ്ക്കായി അന്നു തന്നെ ആള്‍ട്ട് ന്യൂസ് ഖല്‍സ കിര്‍പാന്‍ ഫാക്ടറിയുമായി ബന്ധപ്പെടുകയും ഫോട്ടോ അവിടെ നിന്നാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഏഴ് മാസം മുമ്പാണ് അത് നടന്നത്. ആ ഫോട്ടോ തന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്.

അടുത്ത ഫോട്ടോ പാനൂരിലെ ഒരു വീട്ടില്‍ നിന്ന് കണ്ടെത്തിയതെന്ന് അവകാശപ്പെട്ട് ഒരു മലയാളം പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ചതാണ്. 2018 ജനുവരിയില്‍ ആണ് ഇതുസംബന്ധിച്ച് വാര്‍ത്ത വന്നത്. അന്നുപയോഗിച്ച ഒരു ഫോട്ടോയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.

പോലിസുകാര്‍ നടന്നു നീങ്ങുന്ന ഫോട്ടോ ഗെറ്റി ഇമേജാണ്. ഇതേ ഫോട്ടോ ധാരാളം പോലിസ് റിക്രൂട്ട്‌മെന്റ് വാര്‍ത്തകളില്‍ 2018 മുതല്‍ ഉപയോഗിച്ചുവരുന്നു.

അടുത്ത ചിത്രവും ഇത്തരത്തില്‍ ഒരിക്കല്‍ പ്രചരിപ്പിക്കപ്പെട്ടതാണ്. ചിത്രത്തില്‍ കാണുന്ന ആയുധങ്ങള്‍ ഡല്‍ഹിയില്‍ നിന്നല്ല, അഹമ്മദാബാദിലെ ്‌രാജ്‌കോട്ട് ഹൈവേയിലെ ഒരു ഹോട്ടലില്‍ നിന്നായിരുന്നു പിടിച്ചെടുത്തത്. ഇതും നേരത്തെ ആള്‍ട്ട് ന്യൂസ് പൊളിച്ചുകൊടുത്ത ഒരു അവകാശവാദമായിരുന്നു. ആദ്യ ചിത്രം ഇതേ ചിത്രത്തില്‍ ആവര്‍ത്തിച്ചിരിക്കുന്നു.
ചുരുക്കത്തില്‍ സ്പര്‍ധയും കലാപവും ഉണ്ടാക്കുന്നതിനു വേണ്ടി ബോധപൂര്‍വം സൃഷ്ടിച്ചെടുത്തതാണ് ഈ വാര്‍ത്ത.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















