Latest News

റസിഡന്റ് ഡോക്ടര്‍മാരുടെ കൊവിഡ് ഡ്യൂട്ടി 8 മണിക്കൂറില്‍ കവിയുന്നില്ലെന്ന് ഉറപ്പാക്കുക: ഐഎംഎ

ഡെല്‍റ്റ വേരിയന്റിനേക്കാള്‍ 5.4 മടങ്ങ് കൂടുതല്‍ പകര്‍ച്ചവ്യാധിയാണ് ഒമിക്രോണ്‍ വേരിയന്റെന്നും കൊവിഡ് രോഗികളുമായി അടുത്ത് ഇടപഴകുന്നത് കാരണം, ഡോക്ടര്‍മാര്‍ക്കിടയില്‍ അണുബാധ അഞ്ച് മുതല്‍ 10 വരെയാകുമെന്നു പ്രതീക്ഷിക്കുന്നതായും ഐഎംഎ അറിയിച്ചു

റസിഡന്റ് ഡോക്ടര്‍മാരുടെ കൊവിഡ് ഡ്യൂട്ടി 8 മണിക്കൂറില്‍ കവിയുന്നില്ലെന്ന് ഉറപ്പാക്കുക: ഐഎംഎ
X

ന്യൂഡല്‍ഹി: റസിഡന്റ് ഡോക്ടര്‍മാരുടെ കൊവിഡ് ഡ്യൂട്ടി ദിവസത്തില്‍ എട്ട് മണിക്കൂറില്‍ കവിയരുതെന്നും, ഒരാഴ്ചയ്ക്ക് ശേഷം ആശുപത്രി നിര്‍ദ്ദേശിക്കുന്ന താമസസ്ഥലത്ത് 10 മുതല്‍ 14 ദിവസം വരെ ക്വാറന്റൈന്‍ കാലയളവ് ഉണ്ടായിരിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിച്ചു.

കൊവിഡ് ഡ്യൂട്ടി ഡോക്ടര്‍മാര്‍ക്ക് അസുഖം വന്നാല്‍,എത്രയും വേഗം ആശുപത്രിയില്‍ പ്രവേശിപ്പിക്കണം, ഡോക്ടര്‍മാരുടെ മാനസികാരോഗ്യം പരിപാലിക്കുന്നതിലും ശ്രദ്ധ നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു. 'കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഏകദേശം 2,000 ഡോക്ടര്‍മാര്‍ മരിച്ചു. രാജ്യത്തെ മരണനിരക്ക് സാധാരണ ജനങ്ങളില്‍ ഏകദേശം 1.5 ശതമാനവും ആരോഗ്യ പ്രവര്‍ത്തകരില്‍ 2 മുതല്‍ 3 ശതമാനവുമാണ്. ഈ കണക്ക് പ്രകാരം ഏകദേശം 1,00,000 ഡോക്ടര്‍മാരില്‍ കൊവിഡ് ഉണ്ടായിട്ടുണ്ടെന്നും ഐഎംഎ പറഞ്ഞു.

മൂന്നാം തരംഗത്തില്‍ മരണനിരക്ക് കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഡെല്‍റ്റ വേരിയന്റിനേക്കാള്‍ 5.4 മടങ്ങ് കൂടുതല്‍ പകര്‍ച്ചവ്യാധിയാണ് ഒമിക്രോണ്‍ വേരിയന്റെന്നും കൊവിഡ് രോഗികളുമായി അടുത്ത് ഇടപഴകുന്നത് കാരണം, ഡോക്ടര്‍മാര്‍ക്കിടയില്‍ അണുബാധ അഞ്ച് മുതല്‍ 10 വരെയാകുമെന്നു പ്രതീക്ഷിക്കുന്നതായും ഐഎംഎ അറിയിച്ചു.രാജ്യത്തെ പല മെഡിക്കല്‍ കോളജുകളിലും, ആശുപത്രികളിലും ധാരാളം മെഡിക്കല്‍ സ്റ്റാഫുകള്‍ കൊവിഡ് പോസിറ്റീവാണെന്ന് ഐഎംഎ അറിയിച്ചു.


Next Story

RELATED STORIES

Share it